ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കാനുള്ള നീക്കം തമിഴ്നാട് സർക്കാർ പൂർണമായും ഉപേക്ഷിച്ചു. വീട് വാങ്ങാനായി അനുവദിച്ച 68 കോടിയോളം രൂപ തിരിച്ചെടുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. അണ്ണാഡിഎംകെ സർക്കാരാണു 2017ൽ വേദനിലയം സ്മാരകമാക്കുമെന്നു പ്രഖ്യാപിച്ചത്. ഇതിനായി 67.90 കോടി രൂപയും വകയിരുത്തി. എന്നാൽ, ജയയുടെ സഹോദരന്റെ മക്കളായ ദീപയുടെയും ദീപക്കും തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. വേദനിലയം ഇപ്പോൾ ഇവരുടെ ഉടമസ്ഥതയിലാണുള്ളത്. തുടർന്നാണ് വീട് ഏറ്റെടുക്കേണ്ടതില്ലെന്നു ഡിഎംകെ സർക്കാർ തീരുമാനമെടുത്തത്.