• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജ്യസഭയിൽ ഹാരിസ് ബീരാ​​​ന്‍റെ അരങ്ങേറ്റം; പ്രസംഗത്തിൽ കേന്ദ്രത്തിന് രൂക്ഷ വിമർശനം

by Web Desk 04 - News Kerala 24
July 2, 2024 : 9:27 pm
in India, News
Reading Time: 1 min read
0
A A
0
രാജ്യസഭയിൽ ഹാരിസ് ബീരാ​​​ന്‍റെ അരങ്ങേറ്റം; പ്രസംഗത്തിൽ കേന്ദ്രത്തിന് രൂക്ഷ വിമർശനം

ന്യൂഡൽഹി: ആദ്യ ദിവസം തന്നെ രാജ്യസഭയിൽ സംസാരിക്കാൻ അവസരം ലഭിച്ച മുസ്‌ലിം ലീഗ് എം.പി. ഹാരിസ് ബീരാൻ ജാതി സെൻസസ്, ദലിത്-ന്യൂനപക്ഷ വിരുദ്ധ ആക്രമണം, നീറ്റ്, പുതിയ ക്രിമിനൽ നിയമം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. പിന്നാക്ക വിഭാഗത്തിന്റെ ​പ്രാതിനിധ്യം സർക്കാറിൽ വേണമെന്ന് ഭരണഘടന ആവശ്യപ്പെടുന്നുണ്ട്. സർക്കാർ ജോലിയിലെ കുറവ് പരിഹരിക്കാൻ ജാതി സെൻസസ് മാത്രമാണ് പരിഹാരം. നിർഭാഗ്യവശാൽ കേന്ദ്രം ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും ഹാരിസ് ബീരാൻ കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങളോടുള്ള സമീപനത്തിൽ കേന്ദ്രത്തിന് നിക്ഷിപ്ത താൽപര്യങ്ങളുണ്ട്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന നിലപാടാണ് സീകരിക്കുന്നത്. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് ലഭിക്കാൻ സംസ്ഥാനത്തിന് സുപ്രീംകോടതിയിലേക്ക് പോകേണ്ടി വന്നു. ഭരണഘടനയുടെ ആത്മാവ് ഫെഡറലിസം ആണെന്നിരിക്കെ കേന്ദ്രത്തിന്റെ ഈ നിലപാട് ഒട്ടും ഭൂഷണമല്ല.

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് ശേഷം ദലിത്-ന്യൂനപക്ഷങ്ങൾക്ക് നേരെ രാജ്യത്ത് ആക്രമണം ഉണ്ടായി. പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുപോലും വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായി. പ്രധാനമന്ത്രി ഇത്തരത്തിൽ സംസാരിക്കുന്നതാണ് വിധ്വംസക ശക്തികൾക്ക് ആവേശം പകരുന്നത്. സർക്കാർ ഭരണഘടനയെയും പൗരൻമാരെയും സംരക്ഷിക്കാൻ തയാറകണം.

പുതുതായി കൊണ്ടുവന്ന ക്രിമിനൽ നിയമ​ത്തിൽ എന്താണ് ശരി, എന്താണ് തെറ്റ് എന്നതിനെ കുറിച്ച് പൗരൻമാർ ആശങ്കയിലാണ്. കുറ്റം നടന്നെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞാൽ മാത്രം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ മതി. ഇതു പൊലീസ് രാജിലേക്ക് നയിക്കും. നിയമം പുനഃപരിശോധിക്കാൻ സർക്കാർ തയാറാകണം.

നീറ്റ് ക്രമക്കേടിൽ 24 ലക്ഷം വിദ്യാർഥികളുടെ ഭാവിയാണ് അപകടത്തിലാക്കിയത്. നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്ന് സഭ ആവശ്യപ്പെടണം. പരീക്ഷ നടത്തിപ്പ് പഴയതുപോലെ സംസ്ഥാനങ്ങളെ ഏൽപ്പിക്കണം. സംസ്ഥാനങ്ങൾ എൻ.ടി.എയെക്കാൾ എത്രയോ മികച്ച രീതിയിൽ പരീക്ഷ നടത്തിയിട്ടുണ്ടെന്നും ഹാരിസ് ബീരാൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാധ്യമപ്രവർത്തകൻ എം.ആർ. സജേഷ് നിര്യാതനായി

Next Post

മാസപ്പടി കേസിൽ കുഴൽനാടന്റെ ഹരജി: സർക്കാറിനെ കക്ഷിചേർക്കണമെന്ന് ഹൈകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാസപ്പടി കേസിൽ കുഴൽനാടന്റെ ഹരജി: സർക്കാറിനെ കക്ഷിചേർക്കണമെന്ന് ഹൈകോടതി

മാസപ്പടി കേസിൽ കുഴൽനാടന്റെ ഹരജി: സർക്കാറിനെ കക്ഷിചേർക്കണമെന്ന് ഹൈകോടതി

സംസ്ഥാനത്ത് 49 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ജൂലൈ 30 ന്, പെരുമാറ്റച്ചട്ടം നിലവിൽ വന്നു

സംസ്ഥാനത്ത് 49 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ജൂലൈ 30 ന്, പെരുമാറ്റച്ചട്ടം നിലവിൽ വന്നു

മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം പമ്പയാറ്റിൽ

മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം പമ്പയാറ്റിൽ

ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

മൊബൈൽ ഫോണിലൂടെ പരിചയം, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡനം, പിന്നാലെ ഭീഷണി; 32 കാരനെ പൊലീസ് പൊക്കി

മൊബൈൽ ഫോണിലൂടെ പരിചയം, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡനം, പിന്നാലെ ഭീഷണി; 32 കാരനെ പൊലീസ് പൊക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021