• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇ-സ്പോർട്സ് ലോകകപ്പിന് റിയാദിൽ ഉജ്ജ്വല തുടക്കം; 60 ദശലക്ഷം ഡോളറിന്റെ സമ്മാനം, 29 ലക്ഷം സന്ദർശകരെത്തും

by Web Desk 04 - News Kerala 24
July 4, 2024 : 5:00 pm
0
A A
0
ഇ-സ്പോർട്സ് ലോകകപ്പിന് റിയാദിൽ ഉജ്ജ്വല തുടക്കം; 60 ദശലക്ഷം ഡോളറിന്റെ സമ്മാനം, 29 ലക്ഷം സന്ദർശകരെത്തും

റിയാദ്: ഇ-സ്പോർട്സ് ഗെയിമുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇവൻറിന് റിയാദിൽ തുടക്കമായി. ഇലക്ട്രോണിക് സ്പോർട്സ് രംഗത്ത് പുതുചരിത്രം രചിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടനത്തിന് ചൊവ്വാഴ്ച രാത്രി റിയാദിലെ ബൊളിവാർഡ് സിറ്റിയാണ് വേദിയായത്. ഒളിമിന്നും ഉദ്ഘാടന ചടങ്ങിനാണ് ബെളിവാർഡ് സിറ്റി സാക്ഷിയായത്. ചരിത്രത്തിലാദ്യമായി നടക്കുന്ന ടൂർണമെൻറിന്റെ ആഹ്ലാദത്തിൽ റിയാദിന്റെ ആകാശം വർണപകിട്ടാർന്ന കരിമരുന്ന് പ്രയോഗം കൊണ്ട് അലങ്കൃതമായി.

ഇനി രണ്ട് മാസം ബെളിവാർഡ് സിറ്റി ആവേശകരമായ ഇ-സ്പോർട്സ് ടൂർണമെൻറുകളുടെയും ആരാധകരുടെയും വേദിയും ലക്ഷ്യസ്ഥാനവുമാകും. സൗദിയിൽ ആദ്യമായാണ് ഇത്തരമൊരു ലോകകപ്പ്. വിവിധ ഇലക്ട്രോണിക് ഗെയിമുകളിലായി 22ലധികം ടൂർണമെൻറുകളാണ് നടക്കുന്നത്. 500ലധികം ടീമുകളിലായി 1500ലേറെ പ്രഫഷനൽ കളിക്കാർ ടൂർണമെൻറിൽ പങ്കെടുക്കും. ഇ-സ്പോർട്സ് മേഖലയിൽ ദേശീയ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് 10 സൗദി ക്ലബ്ബുകളും നിരവധി അന്താരാഷ്ട്ര ക്ലബ്ബുകളും ലോകകപ്പിൽ മത്സരിക്കും.

60 ദശലക്ഷം ഡോളറാണ് വിജയികൾക്കുള്ള മൊത്തം സമ്മാന തുക. ഇ-സ്പോർട്സ് മേഖലയിലെ ചരിത്രപരവും അഭൂതപൂർവവുമായ സമ്മാനമാണിതെന്നാണ് വിലയിരുത്തൽ. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിനോദ, സാംസ്കാരിക, കായിക പരിപാടികൾ എന്നിവയോടെയാണ് ഇ-സ്പോർട്സ് ലോകകപ്പ് ആരംഭിച്ചത്. ടൂർണമെൻറ് കാലയളവിൽ ലോകമെമ്പാടുമുള്ള 29 ലക്ഷം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആരംഭിച്ച ഗെയിമിങ്ങിനും ഇ-സ്‌പോർട്‌സിനും വേണ്ടിയുള്ള ദേശീയ പദ്ധതികളുടെ ഭാഗമായാണ് ഇസ്പോർട്സ് വേൾഡ് കപ്പ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 23നാണ് എല്ലാവർഷവും ഇലക്ട്രോണിക് സ്‌പോർട്‌സ് ലോകകപ്പ് നടത്തുമെന്ന് കിരീടാവകാശി പ്രഖ്യാപിച്ചത്. ടൂർണമെൻറിനായി ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ സ്ഥാപിക്കാനും കിരീടാവകാശി നിർദേശിച്ചിരുന്നു.
വിപുലമായ ഒരുക്കങ്ങളോടെയാണ് ഇ-സ്പോർട്സ് ലോകകപ്പിന് തുടക്കമായിരിക്കുന്നത്. ലോകകപ്പിൽ പങ്കെടുക്കാൻ ടിക്കറ്റെടുത്ത കാണികൾക്ക് 90 ദിവസം കാലാവധിയുള്ള ഓൺലൈൻ വിസയും ലഭിക്കും. ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും സൗദി ഇലക്‌ട്രോണിക് സ്‌പോർട്‌സ് ഫൗണ്ടേഷൻ ഒരുക്കിയിട്ടുണ്ട്. ടൂർണമെൻറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ https://www.esportsworldcup.com/ എന്ന വെബ്സൈറ്റും ഒരുക്കിയിട്ടുണ്ട്. ഇ-സ്‌പോർട്‌സ് മേഖല വികസിപ്പിക്കുന്നതിനുള്ള ഫൗണ്ടേഷന്റെ ശ്രമത്തിലെ ഒരു സുപ്രധാന ഘട്ടമാണ് ലോകകപ്പിലൂടെ പൂർത്തിയാവുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹാഥറസ് ദുരന്തം: പ്രാർഥന ചടങ്ങ് സംഘാടക സമിതിയിലെ ആറ് പേർ അറസ്റ്റിൽ

Next Post

വീട്ടിൽ കൂടോത്രം വെച്ചത് കണ്ടെത്തിയ സംഭവം; തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്ന് കെ സുധാകരൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വീട്ടിൽ കൂടോത്രം വെച്ചത് കണ്ടെത്തിയ സംഭവം; തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്ന് കെ സുധാകരൻ

വീട്ടിൽ കൂടോത്രം വെച്ചത് കണ്ടെത്തിയ സംഭവം; തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്ന് കെ സുധാകരൻ

പാക് അധീന കശ്മീരിൽ പാകിസ്ഥാനുമായി ചേർന്നുള്ള വൺ ബെൽറ്റ് റോഡ്; ചൈനക്ക് മുന്നറിയിപ്പുമായി മോദി

പാക് അധീന കശ്മീരിൽ പാകിസ്ഥാനുമായി ചേർന്നുള്ള വൺ ബെൽറ്റ് റോഡ്; ചൈനക്ക് മുന്നറിയിപ്പുമായി മോദി

രജനികാന്ത് ചിത്രത്തിലെ വില്ലനെ അങ്ങനെ തന്നെ തന്‍റെ ചിത്രത്തിലിട്ട് സല്‍മാന്‍; വന്‍ കാസ്റ്റിംഗ്

രജനികാന്ത് ചിത്രത്തിലെ വില്ലനെ അങ്ങനെ തന്നെ തന്‍റെ ചിത്രത്തിലിട്ട് സല്‍മാന്‍; വന്‍ കാസ്റ്റിംഗ്

കനിവ് പീപ്പിൾസ് കെയർ സെന്റർ പദ്ധതി പ്രഖ്യാപിച്ചു

കനിവ് പീപ്പിൾസ് കെയർ സെന്റർ പദ്ധതി പ്രഖ്യാപിച്ചു

അവയവക്കച്ചവടത്തിന്​ ഇറാനിലേക്ക്​ മനുഷ്യക്കടത്ത്​​: എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു

അവയവക്കച്ചവടത്തിന്​ ഇറാനിലേക്ക്​ മനുഷ്യക്കടത്ത്​​: എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In