തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവില കുത്തനെ ഉയർന്നിരുന്നു. 520 രൂപയാണ് ഒറ്റയടിക്ക് ഒരു പവന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,600 രൂപയാണ്. ഈ മാസം ഇതുവരെ 600 രൂപയാണ് സ്വർണത്തിന് കൂടിയത് . ജൂലൈയില്‍ ഇതുവരെ സ്വർണവില ഉയരുന്ന പ്രവണതയാണ് വിപണിയിലുള്ളത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6700 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5565 രൂപയാണ്. വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ രണ്ട് രൂപയാണ് കൂടിയത്. വിപണി വില 97 രൂപയാണ്.