ഭോപ്പാൽ : കർണാടകയിലെ ഹിജാബ് വിഷയത്തിൽ വിവാദ പരാമർശവുമായി ബിജെപി എം.പി പ്രജ്ഞാ സിങ് ഠാക്കൂർ. ആരെങ്കിലും അവരുടെ വീടുകളിൽ സുരക്ഷിതരല്ലെങ്കിൽ അവിടെ ഹിജാബ് ധരിക്കട്ടെ, കോളേജുകളിലും സ്കൂളുകളിലും അത് വേണ്ട – പ്രജ്ഞാ സിങ് പറഞ്ഞു. ഭോപ്പാലിലെ പൊതുപരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യയിൽ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ല. നിങ്ങൾ നിങ്ങളുടെ വീടുകളിൽ ഹിജാബ് ധരിക്കൂ. വിദ്യാർഥികൾ സ്കൂളുകളിലേക്ക് പോകുമ്പോൾ അവർ യൂണിഫോം ധരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മര്യാദകൾ പാലിക്കണം. ഹിജാബ് പർദയാണ്. പർദ നിങ്ങളെ ദുഷിച്ച കണ്ണുകളിൽ കാണുന്നവർക്കെതിരെ ഉപയോഗിക്കണം. ഒരു കാര്യം വ്യക്തമാണ്, ഹിന്ദുക്കൾ സ്ത്രീകളെ ആരാധിക്കുന്നവരാണ്. നിങ്ങളെ ദുഷിച്ച കണ്ണോട് കുടി അല്ല അവർ കാണുന്നത് – പ്രജ്ഞാ സിങ് പറഞ്ഞു.