കൊച്ചി: പള്ളിക്കൈമാറ്റം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാറിന് ഒരു അവസരം കൂടി നൽകി ഹൈകോടതി. സുപ്രീം കോടതി ഉത്തരവുപ്രകാരം യാക്കോബായ പക്ഷം വിട്ടുകൊടുക്കേണ്ട പള്ളികൾ പിടിച്ചെടുത്ത് ഓർത്തഡോക്സ് വിഭാഗക്കാർക്ക് കൈമാറാൻ ഈ അവസരം വിനിയോഗിക്കാത്ത പക്ഷം സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കേണ്ടിവരുമെന്നും ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി.
പള്ളികൾ കൈമാറുന്ന വിഷയത്തിൽ കോടതി നിർദേശങ്ങൾ പാലിക്കാൻ പൊലീസിന് കൃത്യമായ കർമ പദ്ധതി ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു. പുളിന്താനം, മഴുവന്നൂർ, ഓടക്കാലി, പൂതൃക്ക, ചെറുകുന്നം, മംഗലംഡാം, എരിക്കിൻചിറ പള്ളികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഹരജികളാണ് ഹൈകോടതിയുടെ പരിഗണനയിലുള്ളത്.