ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ലത്തൂരിൽ ഒരാളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
ജി. നഞ്ചുനേത്തപ്പ എന്നയാളാണ് സി.ബി.ഐ പിടിയിലായത്. നീറ്റ് പരീക്ഷയിൽ ജയം ഉറപ്പാക്കുന്നതിന് ലാത്തൂരിലെ രണ്ട് സർക്കാർ സ്കൂൾ അധ്യാപകർ പരീക്ഷാർഥികളോട് അഞ്ച് ലക്ഷത്തിലധികം രൂപ ആവശ്യപ്പെട്ടതായാണ് ആരോപണം.
കേസുമായി ബന്ധപ്പെട്ട് ബിഹാറിൽ ആറുപേരെയും ലത്തൂരിലും ഗോധ്രയിലും ഓരോരുത്തരെയും സി.ബി.ഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മേയ് അഞ്ചിന് നടന്ന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണമുയർന്ന സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടത്.