ഡെങ്കിപ്പനി, എലിപ്പനി, പോലുള്ളവ പിടിപെട്ടാൽ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും രോഗസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും സുപ്രധാന പോഷകങ്ങളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. പ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോഗങ്ങൾ പിടിപെടാതിരിക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നല്ല ആരോഗ്യം നിലനിർത്താനും സഹായിക്കും. പ്രതിരോധശേഷി കൂട്ടുന്നതിന് പ്രാതലിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളിതാ…
മുട്ട
പ്രതിരോധശേഷി കൂട്ടുന്നതിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രധാനമാണ്. കൂടാതെ ശരീരത്തിന് ശരിയായ രോഗപ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഡി, സിങ്ക്, സെലിനിയം, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിരിക്കുന്നു. പ്രാതലിൽ മുട്ട പുഴുങ്ങിയോ ഓംലെറ്റ് ആയോ എല്ലാം കഴിക്കാവുന്നതാണ്.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് ശരീരത്തിൻ്റെ ഊർജ്ജ നില വർധിപ്പിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമായ കാൽസ്യം, മഗ്നീഷ്യം, തയാമിൻ, സിങ്ക്, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ അവയിൽ അടങ്ങിയിരിക്കുന്നു. അവയിൽ നാരുകൾ കൂടുതലും കൊഴുപ്പ് കുറവും ആയതിനാൽ, ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
സ്മൂത്തികൾ
തൈര് ചേർത്ത സ്മൂത്തികൾ പ്രതിരോധശേഷി കൂട്ടുന്നു. അവയിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധശേഷി കൂട്ടുന്നിന് സഹായിക്കുന്നു.
ഓട്സ്
ഓട്‌സ് ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്. ആൻ്റിഓക്‌സിഡൻ്റുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ തുടങ്ങിയ പ്രധാന പോഷകങ്ങൾ ഓട്സിൽ അടങ്ങിയിരിക്കുന്നു. നാരുകളും ബീറ്റാ-ഗ്ലൂക്കനും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.












