• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആകാശ് തില്ല​ങ്കേരിയുടെ ഡ്രൈവിങ്: സ്വമേധയാ കേസെടുക്കുമെന്ന് ഹൈകോടതി; ആർ.സി സസ്പെൻ‍ഡ് ചെയ്യാൻ നടപടി

by Web Desk 04 - News Kerala 24
July 9, 2024 : 3:15 pm
in Kerala, News
0
A A
0
ആകാശ് തില്ല​ങ്കേരിയുടെ ഡ്രൈവിങ്: സ്വമേധയാ കേസെടുക്കുമെന്ന് ഹൈകോടതി; ആർ.സി സസ്പെൻ‍ഡ് ചെയ്യാൻ നടപടി

കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് എടയന്നൂരിനെ കൊല​പ്പെടുത്തിയ കേസിൽ പ്രതിയായ ആകാശ് തില്ല​ങ്കേരി റോഡ് നിയമങ്ങൾ ലംഘിച്ച് ജീപ്പോടിച്ച സംഭവത്തിൽ സ്വമേധയ കേസെടുക്കുമെന്നു ഹൈകോടതി. പൊതുസ്ഥലത്ത് ഉണ്ടാകാൻ പോലും പാടില്ലാത്ത വാഹനം ഓടിക്കുന്നത് ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിങ് സംബന്ധിച്ച വാർത്തകൾ വായിച്ച ശേഷമാണ് സ്വമേധയാ കേസെടുക്കുമെന്ന് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളാണ് വാഹനം ഓടിക്കുന്നതെന്നാണ് മനസിലാക്കുന്നത്. പൊതുസ്ഥലത്ത് ഉണ്ടാകാൻ പോലും പാടില്ലാത്ത വാഹനമാണിതെന്നും കർശന നടപടി ഉണ്ടാകണമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

അതേസമയം, ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പിന്‍റെ ആർസി സസ്പെൻഡ് ചെയ്യാൻ മോട്ടർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. രൂപമാറ്റം അടക്കമുള്ള നിയമലംഘനങ്ങൾക്ക് നേരത്തെ മൂന്നു തവണ വാഹനത്തിനെതിരെ കേസെടുത്തിരുന്നു. വീണ്ടും നിയമം ലംഘിച്ചതോടെയാണ് ആർ.സി സസ്പെൻഡ് ചെയ്യാനുള്ള മോട്ടർ വാഹന വകുപ്പിന്‍റെ നീക്കം.

കോഴിക്കോട് വടകരയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന കുട്ടികളെ സ്വകാര്യ ബസിടിച്ച ദൃശ്യങ്ങളും ഡിവിഷൻ ബെഞ്ച് പരിശോധിച്ചു. സ്റ്റേജ് കാര്യേജ് ബസുകൾക്ക് വേറെ നിയമമാണോ എന്ന് ചാനൽ വാർത്ത പരിശോധിച്ച കോടതി ചോദിച്ചു. ടൂറിസ്റ്റ് ബസുകളിൽ നിയമവിരുദ്ധമായ ലൈറ്റുകൾ ഇപ്പോഴും തുടരുന്നുണ്ടെന്നും ഓരോ ലൈറ്റിനും 5000 രൂപ വീതം പിഴ ഈടാക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

കേരള മിനറൽസ് ആൻഡ് മെറ്റൽസ് മാനേജിങ് ഡയറക്ടറുടെ വാഹനം ലൈറ്റിട്ട് അമിതവേഗതയിൽ സഞ്ചരിച്ചതിനെയും ഹൈകോടതി രൂക്ഷമായി വിമർശിച്ചു. വാഹനം ഇന്ന് തന്നെ പരിശോധിച്ച് നാളെ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകി. നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ സ്വമേധയാ കേസെടുക്കാനുള്ള നടപടിയിലേക്ക് കടക്കുകയാണെന്നും ഹൈകോടതി വ്യക്തമാക്കി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആകാശ് തില്ല​ങ്കേരി പനമരം നഗരത്തിലൂടെ റോഡുനിയമങ്ങൾ ലംഘിച്ചാണ് ജീപ്പ് ഓടിച്ചത്. നമ്പർ ​പ്ലേറ്റില്ലാത്ത ജീപ്പിൽ സീറ്റ് ബെൽറ്റിടാതെയായിരുന്നു യാത്ര. മറ്റു രണ്ടുപേരും വാഹനത്തിലുണ്ടായിരുന്നു.

ഞായറാഴ്ചയാണ് സാധാരണ ടയറുകൾക്ക് പകരം ഭീമൻ ടയറുകൾ ഘടിപ്പിച്ച ജീപ്പുമായി ആകാശും കൂട്ടാളികളും നഗരത്തിലിറങ്ങിയത്. ഇതിന്റെ വീഡിയോകൾ എഡിറ്റ് ചെയ്ത് മ്യൂസിക്കും ഡയലോഗുമടക്കം ചേർത്ത് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വയനാട് ആർ.ടി.ഒക്ക് പരാതി നൽകി.

എവിടെയാണ് സംഭവം നടന്നതെന്ന് അറിയാൻ സി.സി.ടി.വികൾ പരിശോധിക്കുകയാണെന്ന് വാഹന വകുപ്പ് അറിയിച്ചു. പനമരം ടൗണിലൂടെയും അപ്രോച്ച് പാലത്തിലൂടെയും വെള്ള ഷർട്ടുമണിഞ്ഞാണ് ജീപ്പിൽ സഞ്ചരിക്കുന്നത്. പനമരം കോഫി ഹൗസിന് മുന്നിൽ നിന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കൂടെ ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമ്മയുടെ ലിവ്-ഇൻ-പങ്കാളിയുടെ മർദനത്തിൽ ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു

Next Post

കൊല്ലപ്പെട്ട ബി.എസ്.പി നേതാവ് കെ ആംസ്ട്രോങ്ങി​ന്റെ വീട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സന്ദർശിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കൊല്ലപ്പെട്ട ബി.എസ്.പി നേതാവ് കെ ആംസ്ട്രോങ്ങി​ന്റെ വീട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സന്ദർശിച്ചു

കൊല്ലപ്പെട്ട ബി.എസ്.പി നേതാവ് കെ ആംസ്ട്രോങ്ങി​ന്റെ വീട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സന്ദർശിച്ചു

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ നിർവഹിക്കുക ‘വിശ്വ ബന്ധു’ എന്ന റോൾ -പ്രധാനമന്ത്രി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ നിർവഹിക്കുക 'വിശ്വ ബന്ധു' എന്ന റോൾ -പ്രധാനമന്ത്രി

രോഹിത് ശർമയുടെ നടപടി ഇന്ത്യൻ പതാകയോടുള്ള അനാദരമെന്ന്; പ്രൊഫൈൽ ഫോട്ടോ മാറ്റിയതിന് പിന്നാലെ വിവാദം

രോഹിത് ശർമയുടെ നടപടി ഇന്ത്യൻ പതാകയോടുള്ള അനാദരമെന്ന്; പ്രൊഫൈൽ ഫോട്ടോ മാറ്റിയതിന് പിന്നാലെ വിവാദം

കേന്ദ്ര സർക്കാർ പദ്ധതിയിൽ നിന്നും പണം വാങ്ങി കാമുകന്മാർക്കൊപ്പം ഒളിച്ചോടി വിവാഹിതരായ സ്ത്രീകൾ; പരാതിയുമായി ഭർത്താക്കന്മാർ

കേന്ദ്ര സർക്കാർ പദ്ധതിയിൽ നിന്നും പണം വാങ്ങി കാമുകന്മാർക്കൊപ്പം ഒളിച്ചോടി വിവാഹിതരായ സ്ത്രീകൾ; പരാതിയുമായി ഭർത്താക്കന്മാർ

മോദിയെ വിമർശിച്ച് സെലൻസ്കി; ‘റഷ്യൻ സന്ദർശനം ഏറെ നിരാശയുണ്ടാക്കി, സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടി’

മോദിയെ വിമർശിച്ച് സെലൻസ്കി; 'റഷ്യൻ സന്ദർശനം ഏറെ നിരാശയുണ്ടാക്കി, സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടി'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021