കൊച്ചി: കേരളത്തിൽ സ്കൂൾതലം മുതലേ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ രീതി നടപ്പാക്കുന്നത് വലിയ മുന്നേറ്റമാണെന്ന് ലുലു ഗ്രൂപ് എം.ഡിയും ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം.എ. യൂസുഫലി. കൊച്ചിയിൽ ആരംഭിച്ച ജെൻ എ.ഐ കോൺക്ലേവിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറയുടെ വികാസത്തിൽ വലിയ പങ്കുവഹിക്കുന്ന തീരുമാനമാണിത്. നാളെയുടെ സാങ്കേതികവിദ്യ എ.ഐ ആണ്. കേരളത്തെ എ.ഐ ഹബ് ആക്കാനുള്ള ഐ.ബി.എമ്മിന്‍റെ തീരുമാനം സംസ്ഥാനത്തെ വിവരസാങ്കേതികവിദ്യാ മേഖലയിൽ വലിയ നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.