വേങ്ങര > കണ്ണമംഗലം വട്ടപ്പൊന്തയിൽ ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അതിഥി തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി അജ്മൽ ഹുസൈൻ(23)ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
മലപ്പുറത്ത് ഹിറ്റാച്ചിയുടെ ക്ലീനർ ആയി ജോലി ചെയ്യുന്ന അജ്മൽ, വട്ടപ്പൊന്തയിൽ താമസിക്കുന്ന സുഹൃത്തിന്റെ അടുത്ത് വിരുന്നെത്തിയതായിരുന്നു. പരിസരപ്രദേശം കാണാൻ വേണ്ടി സുഹൃത്തിന്റെ ബൈക്കുമായി പുറത്തേക്കിറങ്ങിയ ഇയാളെ ടിപ്പർ ഇടിക്കുകയായിരുന്നു. ചക്രം തലയിലൂടെ കയറി ഇറങ്ങി തൽക്ഷണം മരണപ്പെട്ടു.
തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച്ച പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.