• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അപൂർവ നിധി ശേഖരമുള്ള ‘രത്ന ഭണ്ഡാരം’ ഇന്ന് തുറക്കും, 46 വർഷത്തിന് ശേഷം ആദ്യം; പുരിയിലേക്ക് കണ്ണുനട്ട് രാജ്യം

by Web Desk 06 - News Kerala 24
July 14, 2024 : 11:45 am
0
A A
0
അപൂർവ നിധി ശേഖരമുള്ള ‘രത്ന ഭണ്ഡാരം’ ഇന്ന് തുറക്കും, 46 വർഷത്തിന് ശേഷം ആദ്യം; പുരിയിലേക്ക് കണ്ണുനട്ട് രാജ്യം

ഭുവനേശ്വർ: ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം ഇന്ന് തുറക്കുന്നു. 46 വർഷത്തിന് ശേഷം ആദ്യമായാണ് ഭണ്ഡാരം തുറക്കുന്നത്. ഭണ്ഡാരത്തിലെ ആഭരണങ്ങളുടെയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുപ്പിനായാണ് തുറക്കുന്നത്. അവസാനമായി 1978 ലാണ് ഭണ്ഡാരം തുറന്നത്. ബിജെപി സംസ്ഥാന സർക്കാർ അധികാരത്തിലേറി ഉടനെയാണ് തീരുമാനം. ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം ജൂലൈ 14 ന് തുറക്കും. തീരുമാനം സർക്കാർ അംഗീകരിച്ചെന്നും നിലവറ നവീകരിക്കുമെന്നും സ്വത്തിന്റെ കണക്കെടുക്കുമെന്നും ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു.

സർക്കാർ അംഗീകരിച്ച നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ജെടിഎ ചീഫ് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഭണ്ഡാരം തുറക്കുക. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അംഗങ്ങളും ക്ഷേത്ര സേവകരും സംഘത്തിലുണ്ടാകും. ആഭരണങ്ങളുടെ ശേഖരണ പ്രക്രിയയിൽ സുതാര്യത നിലനിർത്താനാണ് ആർബിഐയുടെ സഹായം തേടിയത്. കണക്കെടുപ്പിന്റെ സമയത്ത് ആർബിഐ പ്രതിനിധികളെ ഉൾപ്പെടുത്തി മാനേജിംഗ് കമ്മിറ്റി രൂപീകരിച്ച ടീമിന് പിന്തുണ നൽകുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 1978-ൽ പരിശോധന പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ 70 ദിവസത്തിലധികം സമയമെടുത്തു.

പ്രക്രിയ വേഗത്തിലാക്കാൻ സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ഒഡീഷ സർക്കാർ പദ്ധതിയിടുന്നത്. ഭാവിയിലെ റഫറൻസിനായി ആഭരണങ്ങളുടെ ഡിജിറ്റൽ കാറ്റലോഗ് സൃഷ്ടിക്കുന്നതിനായി ഉദ്യോഗസ്ഥർ ഫോട്ടോകൾ എടുക്കുമെന്നും ഹരിചന്ദൻ ശനിയാഴ്ച സൂചിപ്പിച്ചു.

ക്ഷേത്ര സമുച്ചയത്തിൽ ജഗമോഹനത്തിന്റെ വടക്കുഭാഗത്തായി 60 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണു ‌രത്നഭണ്ഡാരം. 11.78 മീറ്റർ ഉയരമുള്ള ഭണ്ഡാരത്തിന് 8.79 മീറ്റർ നീളവും 6.74 മീറ്റർ വീതിയുമാണുള്ളത്. ബഹാര ഭണ്ഡാർ, ഭിതാര ഭണ്ഡാർ എന്നിങ്ങനെ രണ്ട് അറകളുണ്ട്. ബ്രിട്ടിഷ് ഭരണകാലത്താണു രത്‌നഭണ്ഡാരത്തിലെ വസ്തുക്കളുടെ ഔദ്യോഗിക കണക്കു തയാറാക്കിയത്. 1805 ജൂൺ 10ന് പുരി കലക്ടർ ചാൾസ് ഗ്രോം കണക്കെടുത്തു. 64 സ്വർണ, വെള്ളി ആഭരണങ്ങൾ, 128 സ്വർണ നാണയങ്ങൾ, 24 സ്വർണപ്പതക്കങ്ങൾ, 1297 വെള്ളി നാണയങ്ങൾ, 106 ചെമ്പു നാണയങ്ങൾ, 1333 തരം വസ്ത്രങ്ങൾ എന്നിവയുണ്ടെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ടണലിൽ മാലിന്യ ബെഡ്’; സാഹസിക ദൗത്യവുമായി സ്കൂബ ടീം, മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തി

Next Post

മുഖകാന്തി കൂട്ടാൻ നെയ്യ് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കുട്ടികൾക്ക് നെയ്യ് നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

മുഖകാന്തി കൂട്ടാൻ നെയ്യ് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

11 കാരിക്ക് നൽകിയത് 60 പ്രേമലേഖനങ്ങൾ, പള്ളിയിലടക്കം പിന്തുടർന്നു; അധ്യാപകൻ അറസ്റ്റിൽ

11 കാരിക്ക് നൽകിയത് 60 പ്രേമലേഖനങ്ങൾ, പള്ളിയിലടക്കം പിന്തുടർന്നു; അധ്യാപകൻ അറസ്റ്റിൽ

തെര‌‌ഞ്ഞെടുപ്പ് സുരക്ഷാവലയത്തില്‍ കേരളം, 66,303 പോലീസ് ഉദ്യോഗസ്ഥര്‍; കേന്ദ്രസേനയും പട്രോളിംഗും

പയ്യന്നൂർ കോളേജിൽ റാ​ഗിം​ഗ് പരാതി: സീനിയേഴ്സ് സംഘം ചേർന്ന് മർദിച്ചെന്ന് വിദ്യാർത്ഥി; 10 പേർക്കെതിരെ കേസ്

കുടുംബത്തിൽ വിഷമങ്ങളുണ്ടാകുമ്പോൾ മാത്രമല്ല സന്തോഷാവസരങ്ങളിലും പരോൾ നൽകാമെന്ന് ബോംബെ ഹൈക്കോടതി

കുടുംബത്തിൽ വിഷമങ്ങളുണ്ടാകുമ്പോൾ മാത്രമല്ല സന്തോഷാവസരങ്ങളിലും പരോൾ നൽകാമെന്ന് ബോംബെ ഹൈക്കോടതി

ആന്ധ്രയിൽ നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നർത്തകനെതിരെ പ്രതിഷേധം, കേസ്

ആന്ധ്രയിൽ നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നർത്തകനെതിരെ പ്രതിഷേധം, കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In