• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യു.കെയിലെ ബിരുദദാന ചടങ്ങില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി മലയാളി വിദ്യാർഥിനി

by Web Desk 04 - News Kerala 24
July 14, 2024 : 6:11 pm
in News, World
0
A A
0
യു.കെയിലെ ബിരുദദാന ചടങ്ങില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി മലയാളി വിദ്യാർഥിനി

ജിദ്ദ: എം.ബി.എ ബിരുദദാന ചടങ്ങിൽ ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ജിദ്ദ ഇന്ത്യൻ സ്‌കൂൾ മുൻ വിദ്യാർഥിനിയും മലയാളിയുമായ സഫ മറിയം. യു.കെയിലെ പ്രസ്റ്റണ്‍ ലങ്കാഷയര്‍ സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം നടന്ന ബിരുദദാന ചടങ്ങിലാണ് തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശിയും ജിദ്ദ ആസ്ഥാനമായുള്ള ഹൊറൈസണ്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ശാക്കിർ ഹുസൈന്റെ മകളും മുൻ ജിദ്ദ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനിയുമായ സഫ മറിയം ശ്രദ്ധ നേടിയത്.

ബിരുദദാന ചടങ്ങില്‍ അനുവദിക്കപ്പെട്ട വസ്ത്രമല്ലാതെ മറ്റൊന്നും ധരിക്കരുതെന്ന സര്‍വകലാശാലയുടെ കർശന നിർദേശമുണ്ടായിട്ടും ഏത് വസ്ത്രം ധരിക്കണമെന്നത് തന്റെ അവകാശമാണെന്ന സഫയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ സര്‍വകലാശാല അധികൃതര്‍ വഴങ്ങു​കയായിരുന്നു. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഫിയ ധരിച്ചുകൊണ്ടാണ് സഫ ബിരുദം സ്വീകരിച്ചതും തുടർന്നുള്ള ഫോട്ടോ സെഷനിലും മറ്റും പങ്കെടുത്തതും. സഫയുടെ ഉറച്ച തീരുമാനത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അനൗണ്‍സര്‍ കൂടിയായ അവതാരകനും മറ്റുള്ളവരും പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ഫലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് യു.കെയിൽ നടന്ന വിവിധ റാലികളിലും പരിപാടികളിലും സ്ഥിരമായി പങ്കെടുക്കുമായിരുന്നു സഫ മറിയം.

പ്ലസ് ടു വരെ ജിദ്ദ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു സഫ മറിയം പഠിച്ചിരുന്നത്. ജിദ്ദയിലെ ഇമാം ബുഖാരി ഇൻസ്റ്റിട്യൂട്ടിൽ നിന്നും മതവിദ്യാഭ്യാസം നേടിയ സഫ, മലർവാടി, സ്റ്റുഡന്റ്സ് ഇന്ത്യ തുടങ്ങിയ വേദികളിലും സജീവ പ്രവർത്തകയായിരുന്നു. ഫറോക് ഇര്‍ഷാദിയ കോളേജില്‍ നിന്ന് മാസ് കമ്യൂണിക്കേഷന്‍സ് ആന്റ് ജേര്‍ണലിസത്തില്‍ ബിരുദമെടുത്ത ശേഷമാണ് പ്രസ്റ്റണ്‍ ലാങ്കഷയര്‍ സര്‍വകലാശാലയില്‍ ഉപരിപഠനത്തിനെത്തിയത്. സാഹസിക യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന സഫ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ജോര്‍ദാനിലും സഞ്ചരിച്ചിട്ടുണ്ട്. യു.കെയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചിട്ടുണ്ട്. യു.കെ ആരോഗ്യ മന്ത്രാലയത്തില്‍ ജോലിയില്‍ പ്രവേശിച്ച സഫ നല്ലൊരു ഫുട്ബാൾ കമ്പക്കാരിയും മെസ്സിയുടെ ആരാധികയുമാണ്. ബിരുദദാന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പിതാവ് ശാക്കിർ ഹുസൈനും യു.കെയിലെത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യു.പിയിൽ മുസ്ലിം മതസ്ഥരെന്ന് തെറ്റിദ്ധരിച്ച് ഹിന്ദു സന്യാസിമാരെ ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികൾ

Next Post

ബി.ജെ.പിയുടെ ചിന്തകളോട് യോജിക്കുന്നു; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല – മധ്യപ്രദേശ് ഹൈകോടതി മുൻ ജഡ്ജി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബി.ജെ.പിയുടെ ചിന്തകളോട് യോജിക്കുന്നു; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല – മധ്യപ്രദേശ് ഹൈകോടതി മുൻ ജഡ്ജി

ബി.ജെ.പിയുടെ ചിന്തകളോട് യോജിക്കുന്നു; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല - മധ്യപ്രദേശ് ഹൈകോടതി മുൻ ജഡ്ജി

രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം മാറിയെന്ന് മമത; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിൽ ബിജെപി-ടിഎംസി സംഘർഷം

രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം മാറിയെന്ന് മമത; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിൽ ബിജെപി-ടിഎംസി സംഘർഷം

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; പുതിയ വിമാന സര്‍വീസ് ആരംഭിച്ചു, ആഴ്ചയില്‍ രണ്ട് സര്‍വീസുമായി സലാം എയർ

പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; പുതിയ വിമാന സര്‍വീസ് ആരംഭിച്ചു, ആഴ്ചയില്‍ രണ്ട് സര്‍വീസുമായി സലാം എയർ

സന്ദർശക വിസയിലെത്തിയ മലയാളി ഒമാനില്‍ മരിച്ചു

സന്ദർശക വിസയിലെത്തിയ മലയാളി ഒമാനില്‍ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021