രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ കഴിക്കേണ്ട ചില നട്സുകളെയും ഡ്രൈ ഫ്രൂട്ട്സുകളെയും പരിചയപ്പെടാം.
1. ബദാം
ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് ബദാം. കൂടാതെ ഇവയില്‍ മഗ്നീഷ്യവും ഉണ്ട്. അതിനാല്‍ ബദാം
കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
2. വാള്‍നട്സ്
സിങ്ക്, കാത്സ്യം, ആന്‍റി ഓക്സിഡന്‍റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. തലച്ചോറിന്‍റെ ആരോഗ്യത്തിനും വാള്‍നട്സ് ഗുണം ചെയ്യും.
3. ഉണക്കമുന്തിരി
പൊട്ടാസ്യം ധാരാളം അടങ്ങിയ ഉണക്കമുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
4. പിസ്ത
ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും പൊട്ടാസ്യവും അടങ്ങിയ പിസ്തയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
5. ഈന്തപ്പഴം
ആന്‍റി ഓക്സിഡന്‍റുകളും പൊട്ടാസ്യവും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിച്ചേക്കാം.
6. അണ്ടിപരിപ്പ്
അണ്ടിപരിപ്പ് അഥവാ കശുവണ്ടിയില്‍ സോഡിയം കുറവും പൊട്ടാസ്യം ധാരാളം അടങ്ങിയതുമാണ്. അതിനാല്‍ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളും മറ്റ് വിറ്റാമിനുകളും അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.