തിരുവനന്തപുരം : ലാന്‍ഡിങ്ങിനിടെ വിമാനത്തില്‍ പുക. കുവൈത്ത് എയര്‍വേയ്സ് വിമാനം ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങുന്നതിനിടെയാണ് മുന്‍വശത്തെ ടയറിന് (ലാന്‍ഡിങ് ഗിയര്‍) മുകളില്‍ പുക ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സുരക്ഷാ സംവിധാനങ്ങള്‍ എത്തിച്ച് പരിശോധന നടത്തി. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഗ്രൗണ്ട് എഞ്ചിനീയറിങ് വിഭാഗം നടത്തിയ പരിശോധനയ്ക്ക് ശേഷം വിമാനം തിരികെ പോയി. ലാന്‍ഡിങ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ഓയില്‍ ചോര്‍ച്ചയാണ് പുക ഉയരാന്‍ കാരണമായതെന്നും അധികൃതര്‍ അറിയിച്ചു.












