ഇടുക്കി : അടിമാലി വാളറ അഞ്ചാം മൈൽ കുടിയിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാംമൈൽകുടി സ്വദേശിനി ജലജ (39) യാണ് മരിച്ചത്. മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി. കൊലപാതകമെന്ന് സംശയിക്കുന്നതായി അടിമാലി പോലീസ് പറഞ്ഞു. ജലജയുടെ ഭർത്താവ് ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് ഭാര്യയുടെ മരണവുമായി ബന്ധമുണ്ടെന്നാണ് പോലീസിൻ്റെ സംശയം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തില്‍ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.