ദില്ലി: മകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് താൻ സസ്യാഹാരിയായെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ക്രൂരത രഹിതമായി ജീവിക്കാൻ മകൾ തന്നോട് ആവശ്യപ്പെട്ടതോടെയാണ് മാംസാഹാരം ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. താനോ ഭാര്യയോ പട്ട്, തുകൽ ഉൽപ്പന്നങ്ങൾ ഇപ്പോൾ വാങ്ങാറില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു. എനിക്ക് പ്രത്യേക കഴിവുള്ള രണ്ട് പെൺമക്കളുണ്ട്. ഞാൻ എന്ത് ചെയ്താലും അവർ എന്നെ പ്രചോദിപ്പിക്കുന്നു. ക്രൂരതയില്ലാത്ത ജീവിതം നയിക്കണമെന്ന് എൻ്റെ മകൾ പറഞ്ഞതിനാലാണ് ഞാൻ അടുത്തിടെ സസ്യാഹാരിയാതെന്നും അദ്ദേഹം പറഞ്ഞു.
പാലും തേനും ഉപേക്ഷിച്ചും പൂർണ്ണമായും സസ്യാഹാരമായ ഭക്ഷണക്രമം പാലിച്ചു. അതിന് പുറമെ, പട്ടും തുകലും ഉപേക്ഷിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലി ഹൈക്കോടതി വളപ്പിലെ സാഗർ രത്‌ന റസ്‌റ്റോറൻ്റിൻ്റെ ഔട്ട്‌ലെറ്റിൻ്റെ ഉദ്ഘാടനവും കോടതിയുടെ ഡിജിറ്റൽ ലോ റിപ്പോർട്ടുകളുടെ ലോഞ്ചിംഗും ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ചന്ദ്രചൂഡിൻ്റെ പരാമർശം.