• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഹസീന പെട്ടെന്ന് വിളിച്ചു ഇന്ത്യയിലേക്ക് വരണമെന്ന് പറഞ്ഞു’; കലിയടങ്ങാതെ പ്രക്ഷോഭം; ഇടക്കാല സര്‍ക്കാര്‍ ചർച്ചകൾ

by Web Desk 06 - News Kerala 24
August 6, 2024 : 5:02 pm
in India, News
Reading Time: 1 min read
0
A A
0
‘ഹസീന പെട്ടെന്ന് വിളിച്ചു ഇന്ത്യയിലേക്ക് വരണമെന്ന് പറഞ്ഞു’; കലിയടങ്ങാതെ പ്രക്ഷോഭം; ഇടക്കാല സര്‍ക്കാര്‍ ചർച്ചകൾ

ദില്ലി: ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതോടെ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം. നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് സര്‍ക്കാരിന് നേതൃത്വം നല്‍കണമെന്നാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭകരുടെ ആവശ്യം. അതേസമയം, ഹസീനയുടെ രാജിക്ക് ശേഷവും രാജ്യത്ത് കലാപം തുടരുകയാണ്. ഇന്നലെ ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന രാജ്യത്ത് തുടരുകയാണ്.

ചികിത്സാര്‍ത്ഥം പാരീസിലുള്ള യൂനുസ് വൈകാതെ ബംഗ്ലാദേശിലെത്തുമെന്നാണ് സൂചന. യൂനുസ് സര്‍ക്കാരിനെ നയിക്കണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ബംഗ്ലാദേശ് പ്രതിസന്ധിയിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രം​ഗത്തെത്തി. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന്  വിദേശകാര്യമന്ത്രി പറഞ്ഞു. ഷെയ്ഖ് ഹസീന പെട്ടെന്ന് അറിയിച്ചത് അനുസരിച്ചാണ് ഇന്ത്യയിലെത്തിയതെന്നും വിദേശകാര്യമന്ത്രി രാജ്യസഭയിൽ അറിയിച്ചു.

‘ചർച്ചകൾ നടത്താൻ സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. സമരം ശക്തമായതോടെ വിദ്യാർത്ഥികളടക്കം ഒരു സംഘം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വരണമെന്ന ആഗ്രഹം ഷെയ്ഖ് ഹസീന പെട്ടെന്ന് അറിയിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ബംഗ്ലാദേശിൽ സാഹചര്യം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ശക്തമായ ബന്ധമാണുള്ളത്. തെരഞ്ഞെടുപ്പ് മുതൽ ബംഗ്ലാദേശ് അശാന്തമാണ്. വിദ്യാർത്ഥി പ്രക്ഷോഭം വളരെ വേഗം ശക്തമാവുകയായിരുന്നുവെന്നും സുപ്രീം കോടതി ഇടപെടൽ ഉണ്ടായിട്ട് പോലും പ്രക്ഷോഭം തണുത്തില്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിഷേധക്കാർക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്നായിരുന്നു അത്. ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നയതന്ത്ര മാർഗങ്ങളിലൂടെ ഇടപെടൽ നടത്തി വരികയാണ്. 19,000 ഇന്ത്യക്കാർ അവിടെയുണ്ട്. അതിൽ 9,000 പേർ വിദ്യാർത്ഥികളാണ്. അതിൽ ഭൂരിഭാഗവും ജുലൈയിൽ മടങ്ങിയെത്തിയിരുന്നു. ക്രമസമാധാന നില സാധാരണമാകുന്നതു വരെ ആശങ്കയുണ്ട്. അതിർത്തി സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡ്രൈ ഡേയിലെ മദ്യവിതരണത്തിൽ ഉപാധികളോടെ മാറ്റം, ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല; കരടിൽ ശുപാർശ

Next Post

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ മോചിതയായി; പ്രസിഡന്‍റ് ഉത്തരവിട്ടത് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ മോചിതയായി; പ്രസിഡന്‍റ് ഉത്തരവിട്ടത് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ മോചിതയായി; പ്രസിഡന്‍റ് ഉത്തരവിട്ടത് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം

കരുവന്നൂരിൽ ഇഡി രാഷ്ട്രീയ വേട്ടക്ക് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

ദുരിത ബാധിതരെ ക്യാമ്പിൽ നിന്ന് മാറ്റും, ഡിഎൻഎ പരിശോധന സ്വകാര്യ ലാബിൽ നടത്താമോ എന്ന് പരിശോധിക്കും: മുഖ്യമന്ത്രി

റെയിൽവേ സ്റ്റഷേനിൽ കുഴഞ്ഞുവീണയാളെ കയ്യിലെടുത്തോടി ആർപിഎഫ് കോൺസ്റ്റബിൾ

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി, ശുപാർശ അംഗീകരിച്ചു

ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസം മുടങ്ങില്ല: 20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കാൻ നടപടിയെന്ന് മന്ത്രി

ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസം മുടങ്ങില്ല: 20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കാൻ നടപടിയെന്ന് മന്ത്രി

വിദ്യാര്‍ത്ഥി പ്രക്ഷോഭകരുടെ പ്രധാന ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി, ബംഗ്ലാദേശ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു

വിദ്യാര്‍ത്ഥി പ്രക്ഷോഭകരുടെ പ്രധാന ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി, ബംഗ്ലാദേശ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021