കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നുള്ള ഭാരതീയ ജനതാപാർട്ടി അംഗങ്ങൾക്ക്’ കുവൈത്തിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈത്ത് പാർലമന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. സാലിഹ് അൽ ദിയാബ് ഷലാഹി എംപിയുടെ നേതൃത്വത്തിലുള്ള 12 എംപിമാർ ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് സ്പീക്കർ മർസ്സൂഖ് അൽ ഘാനമിനു കത്ത് നൽകി.
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾ പീഡനം നേരിടുകയാണെന്ന് ആരോപിച്ച എംപിമാർ ഇത് അവസാനിക്കുന്നത് വരെ പ്രവേശന വിലക്ക് തുടരണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മുഹന്നദ് അൽ സായർ, ഒസാമ അൽ ഷാഹീൻ എന്നിവരടക്കം 12 തീവ്ര ഇസ്ലാമിസ്റ്റ് എം. പി.മാരാണു സ്പീക്കർക്ക് നൽകിയ പ്രസ്ഥാവനയിൽ ഒപ്പിട്ടിരിക്കുന്നത്.
ഇന്ത്യയികെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എംപിമാർ കുവൈറ്റ് പാർലമെന്റിൽ പ്രസ്താവന ഇറക്കിയിരുന്നു. ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കുവൈത്ത് ഏകീകൃത നിലപാട് സ്വീകരിക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ എംപിമാർ ആവശ്യപ്പെട്ടു.