• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അനധിക‍ൃത സ്പാം കോളുകളോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് ട്രായ്

by Web Desk 06 - News Kerala 24
August 15, 2024 : 6:44 am
in India, News, Tech
Reading Time: 1 min read
0
A A
0
അനധിക‍ൃത സ്പാം കോളുകളോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് ട്രായ്

ദില്ലി: സ്പാം കോളുകൾ പലപ്പോഴും നമുക്ക് വലിയ ശല്യമാണ് പലപ്പോഴും സൃഷ്ടിക്കാറുള്ളത്. എന്തൊരു ശല്യമാണ് ഈ സ്പാം കോളുകൾ എന്ന് പറയാത്തവരുണ്ടാകില്ല. ഇപ്പോഴിതാ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അത്തരം സ്പാം കോളുകളുടെ ശല്യത്തിന് പരിഹാരം കാണാൻ തീരുമാനിച്ചിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന സ്പാം കോളുകൾ തടയുന്നതിനായി നിർണായക നിർദ്ദേശമാണ് ട്രായ് നൽകിയിരിക്കുന്നത്. സ്പാം കോളുകൾ ചെയ്യുന്നതിന് രജിസ്റ്റർ ചെയ്യാത്ത സെൻഡർമാരുടെയും ടെലിമാർക്കറ്ററുകളുടെയും എല്ലാ ടെലികോം വിഭവങ്ങളും വിച്ഛേദിക്കാൻ ആക്സസ് സേവന ദാതാക്കളോട് ട്രായ് നി‍ർദ്ദേശിച്ചു.

എല്ലാ ആക്സസ് സേവന ദാതാക്കളോടും ടെലികോം കൊമേഴ്സ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻസ് – 2018 (ടി. സി. സി. സി. പി. ആർ-2018) പ്രകാരം എസ്. ഐ. പി/പി. ആർ. ഐ അല്ലെങ്കിൽ മറ്റ് ടെലികോം വിഭവങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാത്ത എല്ലാ സെൻഡർമാരിൽ നിന്നോ ടെലിമാർക്കറ്ററുകളിൽ നിന്നോ (യു. ടി. എം) മുൻകൂട്ടി റെക്കോർഡുചെയ്തതോ കമ്പ്യൂട്ടർ ജനറേറ്റുചെയ്തതോ ആയ വോയ്സ് പ്രൊമോഷണൽ കോളുകൾ നിർത്താനാണ് ട്രായ് നിർദ്ദേശിച്ചിരിക്കുന്നത്.

സേവന ദാതാക്കൾക്ക് ട്രായ് നൽകിയ നിർദ്ദേശങ്ങൾ ഇവയാണ്

1 ടെലികോം വിഭവങ്ങൾ (എസ്. ഐ. പി/പി. ആർ. ഐ/മറ്റ് ടെലികോം വിഭവങ്ങൾ) ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാത്ത സെൻഡർമാർ/രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റർ (യു. ടി. എമ്മുകൾ) എന്നിവരിൽ നിന്നുള്ള എല്ലാ പ്രൊമോഷണൽ വോയ്സ് കോളുകളും ഉടൻ നിർത്തലാക്കും;

2 രജിസ്റ്റർ ചെയ്യാത്ത ഏതെങ്കിലും സെൻഡർ/രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റർ (യു. ടി. എം) ചട്ടങ്ങൾ ലംഘിച്ച്, ടെലികോം വിഭവങ്ങളുടെ ദുരുപയോഗം നടത്തി (എസ്. ഐ. പി/പി. ആർ. ഐ/മറ്റ് ടെലികോം വിഭവങ്ങൾ) വാണിജ്യ വോയ്സ് കോളുകൾ ചെയ്യുന്നതായി കണ്ടെത്തുകയും, സെൻഡർക്ക് അനുവദിച്ച ഒന്നോ അതിലധികമോ വിഭവ സൂചകങ്ങൾക്കെതിരെ ഉപഭോക്തൃ പരാതികൾ ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ:

i. ചട്ടം 25 പ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ച്, രണ്ട് വർഷം വരെ സെൻഡറുടെ എല്ലാ ടെലികോം വിഭവങ്ങൾളും ഒറിജിനേറ്റിംഗ് ആക്സസ് പ്രൊവൈഡർ (ഒ. എ. പി) വിച്ഛേദിക്കും.

ii. വ്യവസ്ഥകൾ അനുസരിച്ച്, സെൻഡറിനെ രണ്ട് വർഷം വരെ ഒ. എ. പി കരിമ്പട്ടികയിൽ പെടുത്തും.

iii. സെൻഡറിനെ കരിമ്പട്ടികയിൽ പെടുത്തുന്നത് സംബന്ധിച്ച വിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ ഡിഎൽടി പ്ലാറ്റ്ഫോമിലെ മറ്റെല്ലാ ആക്സസ് പ്രൊവൈഡർമാരുമായും ഒഎപി പങ്കിടും. അവർ അടുത്ത 24 മണിക്കൂറിനുള്ളിൽ സെൻഡറിന് നൽകിയ എല്ലാ ടെലികോം വിഭവങ്ങളും വിച്ഛേദിക്കണം.

iv. ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ കരിമ്പട്ടികയിൽ പെടുത്തുന്ന കാലയളവിൽ ഏതെങ്കിലും ആക്സസ് പ്രൊവൈഡർ അത്തരം സെൻഡറിന് പുതിയ ടെലികോം വിഭവങ്ങൾ അനുവദിക്കില്ല

3. പൌരന്മാർക്ക് വാണിജ്യപരമായ വോയ്സ് കോളുകൾ ചെയ്യുന്നതിന് എസ്ഐപി/പിആർഐ/മറ്റ് ടെലികോം വിഭവങ്ങൾ ഉപയോഗിക്കുന്ന രജിസ്റ്റർ ചെയ്യാത്ത എല്ലാ സെൻഡർമാരും/രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റർമാരും (യുടിഎമ്മുകൾ) ഈ നിർദ്ദേശം പുറപ്പെടുവിച്ച് ഒരു മാസത്തിനുള്ളിൽ ഡിഎൽടി പ്ലാറ്റ്ഫോമിലേക്ക് മൈഗ്രേറ്റ് ചെയ്ത ശേഷം, ഏഴ് ദിവസത്തിനുള്ളിൽ പാലിക്കൽ റിപ്പോർട്ട് സമർപ്പിക്കണം.

എല്ലാ ആക്സസ് പ്രൊവൈഡർമാർക്കും ഈ നിർദ്ദേശങ്ങൾ പാലിക്കാനും എല്ലാ മാസവും ഒന്നും പതിനാറും തീയതികളിൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള പതിവ് അപ്ഡേറ്റുകൾ സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രായിയുടെ ഈ നിർണ്ണായക നടപടി സ്പാം കോളുകൾ ഗണ്യമായി കുറയ്ക്കുകയും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വതന്ത്ര്യദിനാഘോഷ ലഹരിയിൽ ഇന്ത്യ, പ്രധാനമന്ത്രി രാവിലെ ചെങ്കോട്ടയിൽ പതാക ഉയർത്തും; കനത്ത ജാഗ്രതയിൽ രാജ്യം

Next Post

‘ദൗത്യത്തിലെ പ്രതിസന്ധികൾ അവർക്ക് അറിയാമായിരുന്നു’, സുനിതയുടെ തിരിച്ചുവരവിൽ തീരുമാനം ഈ മാസം അവസാനമെന്നും നാസ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
‘ദൗത്യത്തിലെ പ്രതിസന്ധികൾ അവർക്ക് അറിയാമായിരുന്നു’, സുനിതയുടെ തിരിച്ചുവരവിൽ തീരുമാനം ഈ മാസം അവസാനമെന്നും നാസ

'ദൗത്യത്തിലെ പ്രതിസന്ധികൾ അവർക്ക് അറിയാമായിരുന്നു', സുനിതയുടെ തിരിച്ചുവരവിൽ തീരുമാനം ഈ മാസം അവസാനമെന്നും നാസ

ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് റാലി ഇന്ന്

കാഫിർ പോസ്റ്റ്‌ വിവാദത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ; 'നേതാക്കൾക്കെതിരെ വ്യാജ പ്രചാരണം നടത്തിയാൽ നിയമ നടപടി'

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; 7 വർഷത്തിന് ശേഷം ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; 7 വർഷത്തിന് ശേഷം ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ച് മോദി, ചെങ്കോട്ടയിൽ പതാക ഉയർത്തി

സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ച് മോദി, ചെങ്കോട്ടയിൽ പതാക ഉയർത്തി

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

ചന്ദനമോഷണം ഒറ്റിക്കൊടുത്തെന്നാരോപിച്ച് സഹോദരങ്ങളെ വധിക്കാൻ ശ്രമം; മൂന്നു പ്രതികൾക്ക് തടവും പിഴയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021