• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചൈനീസ് റോക്കറ്റ് 900ത്തിലധികം കഷണങ്ങളായി ചിന്നിച്ചിതറി; സാറ്റ്‌ലൈറ്റുകള്‍ക്ക് വന്‍ ഭീഷണി! ആശങ്കയില്‍ ലോകം

by Web Desk 06 - News Kerala 24
August 15, 2024 : 11:52 am
in News, World
Reading Time: 1 min read
0
A A
0
ചൈനീസ് റോക്കറ്റ് 900ത്തിലധികം കഷണങ്ങളായി ചിന്നിച്ചിതറി; സാറ്റ്‌ലൈറ്റുകള്‍ക്ക് വന്‍ ഭീഷണി! ആശങ്കയില്‍ ലോകം

ഷാങ്‌ഹായ്: ലക്ഷ്യത്തിലെത്തും മുമ്പ് തകര്‍ന്നുതരിപ്പണമായ ചൈനീസ് റോക്കറ്റ് 1,000ത്തിലധികം സാറ്റ്‌ലൈറ്റുകള്‍ക്ക് ഉള്‍പ്പടെ കനത്ത ഭീഷണിയാവുന്നു. ബഹിരാകാശത്ത് അനിയന്ത്രിതമായി പറക്കുന്ന ഈ റോക്കറ്റ് അവശിഷ്‌ടങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണിക്ക് മുന്നില്‍ ഉത്തരംമുട്ടിയിരിക്കുകയാണ് ചൈന. 18 ഇന്‍റര്‍നെറ്റ് സാറ്റ്‌ലൈറ്റുകളുമായി പോയ ഷാങ്‌ഹായ് സ്പേസ്‌കോം സാറ്റ്‌ലൈറ്റ് ടെക്‌നോളജിയുടെ (എസ്എസ്എസ്‌ടി) റോക്കറ്റാണ് ബഹിരാകാശത്ത് വച്ച് തകര്‍ന്നത്. ചൈനീസ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സാങ്കേതിക സ്ഥാപനമാണ് എസ്എസ്എസ്‌ടി. ഈ റോക്കറ്റ് 300 കഷണങ്ങളായി ചിതറിത്തെറിച്ചു എന്നായിരുന്നു അമേരിക്കന്‍ ബഹിരാകാശ ട്രാക്കിംഗ് ഏജന്‍സികളുടെ ആദ്യ നിഗമനം. എന്നാല്‍ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ പറയുന്നത് റോക്കറ്റ് 900ത്തിലധികം കഷണങ്ങളായി പിളര്‍ന്നുവെന്നാണ്. ഭൂമിയില്‍ നിന്ന് ഏകദേശം 800 കിലോമീറ്റര്‍ ഉയരത്തില്‍ റോക്കറ്റ് അവശിഷ്ടങ്ങള്‍ കറങ്ങിനടക്കുന്നത് ആയിരത്തിലധികം കൃത്രിമ ഉപഗ്രഹങ്ങള്‍ക്കും മറ്റ് ബഹിരാകാശ ഉപകരണങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നു. റോക്കറ്റ് അവശിഷ്ടങ്ങള്‍ ഇടിച്ച് സാറ്റ്‌ലൈറ്റുകള്‍ക്ക് തകരാര്‍ സംഭവിക്കുമോ എന്നതാണ് പ്രധാന ആശങ്ക. വര്‍ഷങ്ങളോളം ഈ അവശിഷ്ടങ്ങള്‍ ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തില്‍ തുടര്‍ന്നേക്കാം.

സാറ്റ്‌ലൈറ്റുകളെ ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റിന്‍റെ മുന്‍ഭാഗം തകരുകയായിരുന്നു. എന്തുകൊണ്ടാണ് റോക്കറ്റ് തകര്‍ന്നത് എന്ന് വ്യക്തമല്ല. മറ്റെന്തെങ്കിലും കൂട്ടിയിടി കാരണമാണോ അതോ റോക്കറ്റിലുണ്ടായ പൊട്ടിത്തെറിയാണോ കാരണം എന്ന വിവരം ഷാങ്‌ഹായ് സ്പേസ്‌കോം സാറ്റ്‌ലൈറ്റ് ടെക്‌നോളജി പുറത്തുവിട്ടിട്ടില്ല. റോക്കറ്റിന്‍റെ ഭാഗങ്ങള്‍ നിരീക്ഷിച്ചുവരികയാണ് എന്നാണ് ചൈനയുടെ പ്രതികരണം. 2022ല്‍ സമാന രീതിയില്‍ ലോംഗ് മാർച്ച് 6A റോക്കറ്റ് പൊട്ടിത്തെറിച്ചിരുന്നു. അന്നും ചൈനീസ് ബഹിരാകാശ പദ്ധതികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ്.

എലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനിയുടെ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് പരിപാടിക്ക് ബദലാവാന്‍ ചൈന സാറ്റ്‌ലൈറ്റുമായി വിക്ഷേപിച്ച റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. കൃത്രിമ ഉപഗ്രഹങ്ങള്‍ വഴി ലോകമെങ്ങും ഇന്‍റര്‍നെറ്റ് എത്തിക്കാനുള്ള മസ്‌കിന്‍റെ പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കനൽ കണ്ട് മടിച്ചു, പിന്മാറി, പിന്നാലെ കുട്ടിയുടെ കൈ പിടിച്ച് യുവാവ് കനൽക്കൂനയിലേക്ക്’, 7 വയസുകാരന് പൊള്ളൽ

Next Post

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വർണവില വീണ്ടും റെക്കോർഡിട്ടു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

പാറക്കെട്ടിന് അടിയിൽ ചെളിയില്‍ പുതഞ്ഞ നിലയിൽ നോട്ടുകെട്ടുകള്‍; ചൂരൽമലയിൽ നിന്ന് 4 ലക്ഷം കണ്ടെത്തി ഫയർഫോഴ്സ്

പാറക്കെട്ടിന് അടിയിൽ ചെളിയില്‍ പുതഞ്ഞ നിലയിൽ നോട്ടുകെട്ടുകള്‍; ചൂരൽമലയിൽ നിന്ന് 4 ലക്ഷം കണ്ടെത്തി ഫയർഫോഴ്സ്

‘ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ തുടരുന്നതിൽ കാര്യമില്ല’: രാജി പ്രഖ്യാപിച്ച് ജപ്പാൻ പ്രധാനമന്ത്രി

'ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ തുടരുന്നതിൽ കാര്യമില്ല': രാജി പ്രഖ്യാപിച്ച് ജപ്പാൻ പ്രധാനമന്ത്രി

വയനാട് തുരങ്കപാത: ശാസ്ത്രീയ പഠനം വേണമെന്ന് ബിനോയ് വിശ്വം, ‘കാഫിർ സ്ക്രീൻഷോട്ട് ഇടതുപക്ഷ രീതിയല്ല’

വയനാട് തുരങ്കപാത: ശാസ്ത്രീയ പഠനം വേണമെന്ന് ബിനോയ് വിശ്വം, 'കാഫിർ സ്ക്രീൻഷോട്ട് ഇടതുപക്ഷ രീതിയല്ല'

സ്വാതന്ത്ര്യദിനാഘോഷം: രാഹുൽ ഗാന്ധിക്ക് ചെങ്കോട്ടയിൽ പിന്നിൽ ഇരിപ്പിടം നൽകിയെന്ന് ആക്ഷേപം

സ്വാതന്ത്ര്യദിനാഘോഷം: രാഹുൽ ഗാന്ധിക്ക് ചെങ്കോട്ടയിൽ പിന്നിൽ ഇരിപ്പിടം നൽകിയെന്ന് ആക്ഷേപം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021