• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമ്പലംമുക്ക് കൊലപാതകം ; തുടക്കം മുതൽ ഒടുക്കം വരെ പോലീസിനെ വട്ടംചുറ്റിച്ച് പ്രതി

by Web Desk 01 - News Kerala 24
February 19, 2022 : 9:38 am
in Kerala, News
Reading Time: 1 min read
0
A A
0
വിനീത അഞ്ചാമത്തെ ഇര, മുമ്പ് നാല് കൊലപാതകം നടത്തി ; പ്രതി ആരുവായ്മൊഴി രാജേന്ദ്രന്‍ കൊടും കുറ്റവാളി

തിരുവനന്തപുരം: ഒരാഴ്ച പോലീസിനെ വട്ടംചുറ്റിച്ചെങ്കിലും കസ്റ്റഡി അവസാനിപ്പിക്കുന്ന ദിവസം അമ്പലംമുക്ക് കൊലപാതകത്തിലെ നിർണായക തെളിവായ കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകത്തിനുശേഷം പിടിക്കപ്പെട്ടെങ്കിലും പരമാവധി തെളിവുകൾ പോലീസിന് ലഭിക്കാതിരിക്കാനുള്ള നീക്കമാണ് പ്രതി രാജേന്ദ്രൻ നടത്തിയത്. പോലീസ് തെളിവുകൾ നിരത്തി ചോദ്യം ചെയ്യുമ്പോൾ മാത്രമാണ് എന്തെങ്കിലും കാര്യങ്ങൾ പറയുന്നത്. അതുതന്നെ മറിച്ചും തിരിച്ചും മാറ്റിമാറ്റിയും പറഞ്ഞ് ഇയാൾ പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. കേസിന്റെ വിചാരണഘട്ടത്തിൽ തെളിവുകൾ പരമാവധി ദുർബലമാക്കുകയായിരുന്നു കൊടുംകുറ്റവാളിയും നിയമപരമായ അറിവുമുള്ള രാജേന്ദ്രന്റെ ലക്ഷ്യം.

സി.സി.ടി.വി. ദൃശ്യങ്ങളിലൂടെയാണ് പോലീസ് രാജേന്ദ്രനെ കുടുക്കിയത്. എന്നാൽ പിടിയിലായ ആദ്യദിവസം പോലീസിനോടു സംസാരിക്കാൻ രാജേന്ദ്രൻ തയ്യാറായില്ല. പലദിവസം ചോദ്യം ചെയ്തതിനുശേഷമാണ് മാല കാവൽക്കിണറിനുസമീപം അഞ്ചുഗ്രാമത്തിൽ പണയംവെച്ചുവെന്നത് സമ്മതിച്ചത്. മാലയും പണയം വെച്ച രസീതുകളും കൊലപാതകത്തിനിടെ പരിക്കേറ്റപ്പോൾ പേരൂർക്കട ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതിന്റെ രേഖകളും പോലീസ് കണ്ടെടുത്തിട്ടും പ്രതി പോലീസിനോട് നിസ്സഹകരണം തുടർന്നു. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കത്തിയും മാലയോടൊപ്പമുണ്ടായിരുന്ന താലിയും പോലീസിൽനിന്ന് ഒളിപ്പിക്കാനായിരുന്നു രാജേന്ദ്രന്റെ ശ്രമം. കത്തിയും വസ്ത്രങ്ങളും ഒളിപ്പിച്ച സ്ഥലങ്ങൾ കന്യാകുമാരി മുതൽ മെഡിക്കൽ കോളേജ് വരെ മാറിമാറി പറഞ്ഞു. ഒടുവിൽ വസ്ത്രങ്ങൾ മുട്ടട കുളത്തിൽനിന്നു കണ്ടെടുത്തെങ്കിലും കത്തി കിട്ടിയില്ല.

മെഡിക്കൽ കോളേജ് മുതൽ ഉള്ളൂർ വരെയുള്ള വിവിധ സ്ഥലങ്ങൾ ഇയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് ചോദ്യം ചെയ്യലിന്റെ പല ഘട്ടങ്ങളിലും ഇയാളെ ഈ സ്ഥലങ്ങളിൽ കൊണ്ടുപോയി. എന്നാൽ പറഞ്ഞ സ്ഥലത്തെത്തുമ്പോൾ ഇവിടെയല്ലെയെന്ന് പറഞ്ഞ് പോലീസിനെ വഴിതെറ്റിച്ചുകൊണ്ടിരുന്നു. കൊടുംകുറ്റവാളിയായ രാജേന്ദ്രൻ കത്തി ഉപേക്ഷിക്കില്ലെന്ന നിലപാടിലേക്ക് ഒടുവിൽ പോലീസ് എത്തുകയായിരുന്നു. തുടർന്ന് ചോദ്യങ്ങൾ ഈ തരത്തിലേക്കായി. ഇങ്ങനെയാണ് ഇയാൾ താമസിക്കുന്ന സ്ഥലത്തുതന്നെ അന്വേഷണം എത്തിയത്. എന്നിട്ടും അവസാന നിമിഷം വരെ കെട്ടിടത്തിന് പിന്നിലെ സ്ഥലം മാറ്റിപ്പറഞ്ഞ് പോലീസിനെ വഴിതെറ്റിക്കാനാണ് പ്രതി ശ്രമിച്ചത്. നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകൾ രാജേന്ദ്രന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നത് ആലോചനയിൽ

Next Post

കലൂരിലെ കള്ളൻ ഡൽഹിയിൽ പിടിയിൽ ; ചേരിയിൽ നിന്ന് പുറത്തെത്തിച്ചത് സിനിമാ സ്‌റ്റൈലിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കലൂരിലെ കള്ളൻ ഡൽഹിയിൽ പിടിയിൽ ; ചേരിയിൽ നിന്ന് പുറത്തെത്തിച്ചത് സിനിമാ സ്‌റ്റൈലിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; അസം സ്വദേശി അറസ്റ്റില്‍

14കാരിക്ക് പീഡനം ; അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍ ; അച്ഛന്‍ ഒളിവില്‍

അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികള്‍ ; ചോദ്യം ചെയ്യല്‍ തുടരുന്നു

ബി.ജെ.പി.യോട് ജനങ്ങള്‍ മുത്തലാഖ് ചൊല്ലുമെന്ന് അസദുദ്ദീന്‍ ഒവൈസി

നാളത്തെ പിഎസ്‌സി പരീക്ഷ ; സമയക്രമത്തില്‍ മാറ്റം

മലപ്പുറം ജില്ലയിലെ എല്‍പി അധ്യാപക റാങ്ക് ലിസ്റ്റ്; നിയമനം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍

ദീപുവിന്റെ മരണം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ : വി.പി.സജീന്ദ്രന്‍

ദീപുവിന്റെ മരണം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ : വി.പി.സജീന്ദ്രന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021