തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്തു. വിമാനത്തിൽ ബോംബ് വെച്ചെന്ന സന്ദേശത്തെ തുടർന്ന് വിമാനത്തിൽ വിശദമായ പരിശോധന നടത്തും. ബോബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ. ലാൻഡിംഗിന് കൂടുതൽ കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം എത്തിയത്. വ്യാജ സന്ദേശമാണെന്നായിരുന്നു സൂചന. എന്നാൽ, ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ കൂട്ടുകയായിരുന്നു. നേരത്തേയും നിരവധി തവണ വ്യാജ ബോബ് ഭീഷണി സന്ദേശങ്ങളുണ്ടായിട്ടുണ്ട്.