മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ദീപികാ പദുക്കോൺ നായികയായെത്തിയ ബോളിവുഡ് സിനിമ ഗെഹ്രിയാൻ. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദീപിക അണിഞ്ഞെത്തിയ ജാക്കറ്റും മിനി സ്കേർട്ടുമാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വിറ്റോൺ ഡിസൈൻ ചെയ്ത ജാക്കറ്റും മിനി സ്കേർട്ടുമാണ് ദീപിക അണിഞ്ഞിരിക്കുന്നത്. ക്രീം നിറത്തിൽ ചെക്ക് ഡിസൈനിലുള്ള ഡെനിം ട്രക്കർ ജാക്കറ്റാണിത്. സ്വർണനിറമുള്ള ബട്ടൺസും ഇതിൽ പിടിപ്പിച്ചിരിക്കുന്നു. സമാനമായ ഡിസൈനോടുകൂടിയതാണ് സ്കേർട്ടും. ജാക്കറ്റിനുള്ളിൽ വൈറ്റ് ടീ ഷർട്ടും മുട്ടിനൊപ്പമെത്തുന്ന സോക്സും ബൂട്സും അണിഞ്ഞിരിക്കുന്നു.
ലൂയി വിറ്റോണിന്റെ തന്നെ ഹാൻഡ്ബാഗും ദീപികയുടെ കൈയ്യിലുണ്ട്. ചിത്രങ്ങൾ ദീപിക തന്റെ ഇൻസ്റ്റഗ്രാം പേജിൽ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ഡാമിയെർ അസുർ ഡെനിം ട്രക്കർ ജാക്കറ്റിന് 2750 ഡോളറും എ-ലൈൻ മിനി സ്കേർട്ടിന് 1800 ഡോളറുമാണ് വില. രണ്ടിനും കൂടി ഏകദേശം 3.50 ലക്ഷം രൂപ വിലവരും. ദീപികയുടെ കൈയ്യിലുള്ള ബാഗിനാകട്ടെ ഏകദേശം 4.5 ലക്ഷം രൂപ(6100 ഡോളർ)യാണ് വില.