• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആഴക്കടലിൽ ചെയ്തതെല്ലാം തെറ്റ്, വിടാതെ അധികൃതർ; പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും 7 കടൽയാനങ്ങൾ പിടികൂടി

by Web Desk 06 - News Kerala 24
August 26, 2024 : 6:44 am
in Kerala, News
Reading Time: 1 min read
0
A A
0
ആഴക്കടലിൽ ചെയ്തതെല്ലാം തെറ്റ്, വിടാതെ അധികൃതർ; പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും 7 കടൽയാനങ്ങൾ പിടികൂടി

തിരുവനന്തപുരം: നിയമം ലംഘിച്ചും രേഖകളില്ലാതെയും മത്സ്യബന്ധനം നടത്തിയ ഏഴ് കടൽ യാനങ്ങൾ തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും കസ്റ്റഡിയിൽ എടുത്തു. കൊല്ലം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള  രണ്ട് ബോട്ടുകളും തമിഴ്നാട് രജിസ്ട്രേഷനുള്ള മൂന്ന് ട്രോളറുകളും രണ്ട് ഫൈബർ വള്ളങ്ങളും ഉൾപ്പെടെ ഏഴ് കടൽ യാനങ്ങളാണ് പിടിയിലായത്. അധികൃതർ എത്തുന്നത് കണ്ട് മറ്റ് നിരവധി ബോട്ടുകാർ കടലിൽ വിരിച്ചിരുന്ന വല മുറിച്ച് കളഞ്ഞ് രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു.

വിഴിഞ്ഞം ഫിഷറീസ് അസി. ഡയറക്ടറുടെ നിർദേശപ്രകാരം മറൈൻ എന്ഫോഴ്സ്മെന്റ് സിവിൽ പൊലീസ് ഓഫിസർ അജീഷ് കുമാർ എം,  ലൈഫ് ഗാര്ഡുമാരായ യൂജിൻ എസ്, നസ്രേത്ത്, പനിയടിമ എം, ഫ്രെഡി എം, ആൻ്റണി ഡി, സുരേഷ്. ആർ, ജോണി എസ്, വിൽസൺ എന്നിവർ വിഴിഞ്ഞത്ത് നിന്നും മറൈൻ ആംബുലസിലും വള്ളങ്ങളിലുമായി നടത്തിയ പട്രോളിങ്ങിലാണ് ട്രോളറുകൾ അടക്കമുള്ളവ പിടിയിലായത്. കരയിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി ദൂര പരിധി ലംഘിച്ച്   മത്സ്യബന്ധനം നടത്തിയ കൊല്ലം ശക്തികുളങ്ങര സ്വദേശികളായ ജോസഫ് അഗസ്റ്റിൻ,  ലാസർ ജോസഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ടുകളാണ് ആദ്യം കസ്റ്റഡിയിൽ എടുത്തത്.

പരിശോധനയിൽ  ആൻ്റണി ഡെല്ലസ് എന്നയാളിൻ്റെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ടും തമിഴ്നാട് സ്വദേശികളായ സജി, ഗോൾഡൺ  എന്നിവരുടെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ടും ഇരവി പുത്തൻതുറ സ്വദേശിനി ശശികലയുടെയും ഇനയം പുത്തൻതുറ സ്വദേശി യേശുരാജൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളങ്ങളുമാണ് കോമ്പൗണ്ടിംഗ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ദീപയുടെ മേൽ നോട്ടത്തിൽ കസ്റ്റഡിയിൽ എടുത്തത്.

ഫൈബർ വള്ളങ്ങളിലെ മീൻ 80000 രൂപക്ക് ലേലം ചെയ്ത് പണം കണ്ടു കെട്ടി. പിടിയിലായ മറ്റ് യാനങ്ങളിലെ മത്സ്യം അടുത്ത പ്രവർത്തി ദിവസങ്ങളിൽ ലേലം ചെയ്യുമെന്നും പിഴയീടാക്കുന്നതടക്കമുള്ള തുടർ നടപടികൾ ഫിഷറീസ് അസി. ഡയറക്ടർ സ്വീകരിച്ച് വരുന്നതായും അധികൃതർ അറിയിച്ചു. മറൈൻ ആംബുലൻസ് ക്യാപ്റ്റൻ വാൽത്തൂസ്, സ്റ്റാഫ് അരവിന്ദൻ കുബർട്ടിൻ, സാൻവിൻ, വിഴിഞ്ഞം കോസ്റ്റൽ എസ്.ഐ ജോസ്,  സി.പി.ഒ രാകേഷ്, വാർഡൻമാരായ സാദിഖ്, അലക്സാണ്ടർ എന്നിവരുമടങ്ങിയ സംഘവും പരിശോധനയിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരി തലസ്ഥാനത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ, ഇന്ന് പ്രത്യേക സിറ്റിങ്

Next Post

യുവതിയും മകനും മാത്രമുള്ള വീട്ടിൽക്കയറി കത്തിവീശി ആക്രമണം, മൂന്ന് യുവാക്കൾ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുവതിയും മകനും മാത്രമുള്ള വീട്ടിൽക്കയറി കത്തിവീശി ആക്രമണം, മൂന്ന് യുവാക്കൾ അറസ്റ്റിൽ

യുവതിയും മകനും മാത്രമുള്ള വീട്ടിൽക്കയറി കത്തിവീശി ആക്രമണം, മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഭക്തജനത്തിരക്കിൽ ഗുരുവായൂർ, ആറന്മുളയിൽ വള്ളസദ്യ, ശോഭാ യാത്രകൾ ആര്‍ഭാടങ്ങളില്ലാതെ

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഭക്തജനത്തിരക്കിൽ ഗുരുവായൂർ, ആറന്മുളയിൽ വള്ളസദ്യ, ശോഭാ യാത്രകൾ ആര്‍ഭാടങ്ങളില്ലാതെ

‘അമ്മ’യിൽ ഇനി ആര്? വനിതാ അംഗത്തെ ജന.സെക്രട്ടറിയാക്കാനും നീക്കം; നിർണായക യോഗം നാളെ

'അമ്മ'യിൽ ഇനി ആര്? വനിതാ അംഗത്തെ ജന.സെക്രട്ടറിയാക്കാനും നീക്കം; നിർണായക യോഗം നാളെ

‘മദ്യവും മയക്കുമരുന്നും ക്രിയേറ്റിവിറ്റി കൂട്ടുമെന്ന് വാദം, താരങ്ങളെത്തുന്നത് ലഹരി ഉപയോഗിച്ച്’; ഹേമ കമ്മിറ്റി

സിനിമ കോണ്‍ക്ലേവുമായി സർക്കാര്‍ മുന്നോട്ട്, നവംബറിൽ കൊച്ചിയിൽ നടക്കും; വിദേശത്തുനിന്നടക്കം പ്രമുഖരെത്തും

ഫോളോവേഴ്സ് കുറവ്; ഭാര്യ കുളിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്, അറസ്റ്റ്

'മാളുകളിലും റസ്റ്റോറന്‍റുകളിലുമൊന്നും ഫോൺ നമ്പർ കൊടുക്കുന്നതത്ര സേഫല്ലട്ടാ'; മുന്നറിയിപ്പിന് കാരണമുണ്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021