• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മോഷ്ടിക്കാൻ കയറി, പുസ്തകം വായിച്ചിരുന്നുപോയ കള്ളൻ പിടിയിൽ, പുസ്തകത്തിന്റെ കോപ്പി നൽകുമെന്ന് എഴുത്തുകാരനും

by Web Desk 06 - News Kerala 24
August 26, 2024 : 12:21 pm
in News, World
Reading Time: 1 min read
0
A A
0
മോഷ്ടിക്കാൻ കയറി, പുസ്തകം വായിച്ചിരുന്നുപോയ കള്ളൻ പിടിയിൽ, പുസ്തകത്തിന്റെ കോപ്പി നൽകുമെന്ന് എഴുത്തുകാരനും

വളരെ രസകരമായ ഒരു വാർത്തയാണ് ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നിന്നും വരുന്നത്. പലതരം കള്ളന്മാരെ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, ഇങ്ങനെ ഒരു കള്ളനെ കണ്ടുകാണുമോ എന്ന് സംശയമാണ്. സംഭവം മറ്റൊന്നുമല്ല, ഒരാൾ മോഷ്ടിക്കാൻ കയറി. അവിടെ പുസ്തകം വായിച്ചിരുന്നുപോയി. അങ്ങനെ, മതിമറന്നു വായിച്ചിരിക്കുന്നതിനിടെ പിടിയിലാവുകയും ചെയ്തു.

38 -കാരനായ കള്ളനെ പിടികൂടുമ്പോൾ അയാൾ  പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നത്രെ. ഉറക്കം ഞെട്ടിയുണർന്ന 71 -കാരനായ വീട്ടുടമയാണ് കള്ളൻ വായിച്ചു കൊണ്ടിരിക്കുന്നതായി കണ്ടത്. വീട്ടുടമ കണ്ടെന്ന് മനസിലാക്കിയ കള്ളൻ ബാൽക്കണി വഴി രക്ഷപ്പെടാൻ ഒരു ശ്രമവും നടത്തി. പക്ഷേ, ശ്രമം വിജയിച്ചില്ല, പിന്നീട് അയാളെ പിടികൂടുകയായിരുന്നു.

എന്നാൽ, മോഷ്ടിക്കാൻ കയറിയതാണ് എന്ന് ഇയാൾ സമ്മതിച്ചില്ല. താൻ ഒരു പരിചയക്കാരനെ കാണാൻ വേണ്ടിയാണ് വീട്ടിൽ അതിക്രമിച്ച് കയറിയത് എന്നായിരുന്നു ഇയാളുടെ വിശദീകരണം. ഒപ്പം താനെത്തിപ്പെട്ടത് ഒരു B&B (Bed and breakfast- ഹോട്ടൽ, ഡോർമിറ്ററി പോലുള്ള സംവിധാനം) -യിലാണ് എന്ന് തോന്നി. അവിടെ ഈ പുസ്തകം ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അത് വായിച്ചേക്കാം എന്ന് കരുതിയതാണ് എന്നും യുവാവ് പറഞ്ഞു. എന്നാൽ, ഇയാളുടെ കയ്യിലെ ബാ​ഗിൽ നിന്നും വിലയേറിയ വിവിധ വസ്ത്രങ്ങൾ കണ്ടെത്തി. അന്ന് വൈകുന്നേരം മറ്റൊരു വീട്ടിൽ നിന്നും മോഷ്ടിച്ചതാവാം ഇവ എന്നാണ് കരുതുന്നത്.

അതേസമയം, ഇറ്റാലിയന്‍ എഴുത്തുകാരൻ ജിയോവന്നി നുച്ചിയുടെ ദി ഗോഡ്‌സ് അറ്റ് സിക്‌സ് ഒ ക്ലോക്ക് (The Gods at Six O’Clock) എന്ന പുസ്തകമാണ് കള്ളന്‍ വായിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ജിയോവനി നുച്ചിയും ഈ സംഭവത്തോട് പ്രതികരിച്ചു. യുവാവ് ആ പുസ്തകം മുഴുവനും വായിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും അയാൾക്ക് പുസ്തകത്തിന്റെ ഒരു കോപ്പി നൽകാൻ ആ​ഗ്രഹിക്കുന്നു എന്നുമാണ് എഴുത്തുകാരൻ പ്രതികരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ആരെങ്കിലും പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്‌തതിന് ഉടമക്കെതിരെ കേസെടുക്കുന്നത് അസംബന്ധം’; ആഞ്ഞടിച്ച് ടെലഗ്രാം

Next Post

ഹെൽമറ്റ് ധരിച്ചെത്തി ക്ഷേത്രത്തിൽ മോഷണം, ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു; സിസിടിവി ദൃശ്യം പുറത്ത്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
തെര‌‌ഞ്ഞെടുപ്പ് സുരക്ഷാവലയത്തില്‍ കേരളം, 66,303 പോലീസ് ഉദ്യോഗസ്ഥര്‍; കേന്ദ്രസേനയും പട്രോളിംഗും

ഹെൽമറ്റ് ധരിച്ചെത്തി ക്ഷേത്രത്തിൽ മോഷണം, ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു; സിസിടിവി ദൃശ്യം പുറത്ത്

‘മണിയൻപിള്ള രാജു വന്ന് വാതിലിൽ മുട്ടിയെന്ന് അന്ന് മിനു പറഞ്ഞിരുന്നു’: പ്രതികരിച്ച് ഗായത്രി വര്‍ഷ

'മണിയൻപിള്ള രാജു വന്ന് വാതിലിൽ മുട്ടിയെന്ന് അന്ന് മിനു പറഞ്ഞിരുന്നു': പ്രതികരിച്ച് ഗായത്രി വര്‍ഷ

‘സര്‍ക്കാര്‍ വേട്ടക്കാരനൊപ്പം’; രഞ്ജിത്തും സജി ചെറിയാനും സ്ഥാനമൊഴിയണമെന്ന് വി ഡി സതീശന്‍

സർക്കാർ വേട്ടക്കാർക്കൊപ്പം ഇരകളെ അപമാനിക്കുന്ന നിലപാട്, സാംസ്കാരിക മന്ത്രി രാജിവെക്കണം: പ്രതിപക്ഷ നേതാവ്

സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

‘യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചു’, സിദ്ദിഖിനെതിരായ ആരോപണം അതീവ ഗുരുതരം; കേസ് എടുത്തേക്കുമെന്ന് സൂചന

ആരോപണത്തിന് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകി സിദ്ദിഖ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021