തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമാണ് സംഥാനത്ത് സ്വർണവില കുറയുന്നത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53640 രൂപയാണ്. കഴിഞ്ഞ ഏഴ് ദിവസംകൊണ്ട് 600 രൂപ പവന് വർധിച്ചിരുന്നു. വിവാഹങ്ങൾ കൂടുതൽ നടക്കുന്നതിനാൽ സംസ്ഥാനത്തെ ജ്വല്ലറികളിലെല്ലാം തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6705 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5550 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില ഉയർന്നിട്ടുണ്ട്. ഒരു രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.