കയ്പ്പുള്ളത് കൊണ്ട് തന്നെ പാവയ്ക്ക പലരും ഒഴിവാക്കാറാണ് പതിവ്. എന്നാൽ കയ്പ്പാണെങ്കിലും നിരവധി പോഷകഗുണങ്ങൾ പാവയ്ക്കയിൽ അടങ്ങിയിരിക്കുന്നു. ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ മുതൽ പൊട്ടാസ്യം, വിറ്റാമിൻ സി വരെയുള്ള പ്രധാനപ്പെട്ട പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…
പാവയ്ക്ക
ഫാറ്റി ലിവർ തടയാൻ പാവയ്ക്ക സഹായിക്കും. കരളിലെ അമിത കൊഴുപ്പ് അകറ്റുന്നതിന് പാവയ്ക്ക സഹായകമാണെന്ന് വിദഗ്ധർ പറയുന്നു.
പ്രമേഹം തടയും
രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിക്കാൻ സഹായിക്കുന്ന ഇൻസുലിൻ പോലെയുള്ള സംയുക്തമായ പോളിപെപ്റ്റൈഡ്-പി അഥവാ പി-ഇൻസുലിൻ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തുമെന്ന് പഠനങ്ങൾ പറയുന്നു. ടൈപ്പ് -2 പ്രമേഹം ബാധിച്ച രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസ് അളവ് ഗണ്യമായി കുറയ്ക്കാനും പാവയ്ക്ക സഹായകമാണ്.
മോശം കൊളസ്ട്രോൾ കുറയ്ക്കും
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും പാവയ്ക്ക ജ്യൂസ് മിച്ചതാണ്. ഇത് പതിവായി കുടിക്കുന്നത് വഴി ഹൃദയാഘാതത്തിന്റെയും സ്ട്രോക്കിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും എന്നും വിദഗ്ധർ പറയുന്നു.
ചർമ്മവും മുടിയും സംരക്ഷിക്കും
ചർമത്തിൻ്റെയും മുടിയുടെയും ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് പാവയ്ക്ക. പാവയ്ക്ക ജ്യൂസ് മുടി വളർച്ച വേഗത്തിലാക്കുന്നു. ഇതിലടങ്ങിയ വിറ്റാമിൻ എ, വിറ്റാമിൻ സി, ബയോട്ടിൻ, സിങ്ക് എന്നീ പോഷകങ്ങൾ മുടിയെ ആരോഗ്യമുള്ളതാക്കും.
ശരീരഭാരം കുറയ്ക്കും
പാവയ്ക്കയിൽ കലോറിയും കൊഴുപ്പും കാർബോഹൈഡ്രേറ്റും കുറവാണ്. ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്.
പ്രതിരോധശേഷി കൂട്ടും
പാവയ്ക്ക, വൈറസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. ഇത് അലർജിയും ദഹനക്കേടും അടക്കമുള്ള ലക്ഷണങ്ങളെ തടയുന്നു.
ക്യാൻസർ തടയും
പാവയ്ക്ക ജ്യൂസ് പതിവായി കുടിക്കുന്നത് പ്രോസ്റ്റേറ്റ്, സ്തനാർബുദം, ഗർഭാശയ കാൻസർ എന്നിവയ്ക്കുള്ള സാധ്യത ഏറ്റവും ഗണ്യമായി തന്നെ കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
കണ്ണുകളെ സംരക്ഷിക്കും
കാഴ്ചശക്തിക്ക് ഏറ്റവും ആവശ്യമായ പോഷകമാണ് ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ തുടങ്ങിയവ. ഈ സംയുക്തങ്ങൾ തിമിരം പോലുള്ള കാഴ്ച സംബന്ധമായ പ്രശ്നങ്ങളെ തടയാൻ സഹായിക്കുന്നു. അതുകൂടാതെ കണ്ണുകൾക്ക് താഴെയുള്ള കറുത്ത പാടുകളെ അകറ്റുന്നതിനും ഇത് സഹായിക്കും.