• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ബെംഗളൂരുവിലെ തിരക്കേറിയ റോഡിൽ കാറിന്‍റെ മുന്നിലേക്ക് ചാടി യുവതി, പുതിയ തട്ടിപ്പ്

by Web Desk 06 - News Kerala 24
August 31, 2024 : 9:30 am
0
A A
0
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ബെംഗളൂരുവിലെ തിരക്കേറിയ റോഡിൽ കാറിന്‍റെ മുന്നിലേക്ക് ചാടി യുവതി, പുതിയ തട്ടിപ്പ്

ബെംഗളൂരു നഗരത്തിലെ തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് ചാടി യുവതി. അപ്രതീക്ഷിതമായി യുവതി കാറിന് മുന്നിലേക്ക് നടന്ന് വന്ന്, വീഴുന്ന സംഭവത്തിന്‍റെ വീഡിയോ കാറിന്‍റെ ഡാഷ്ക്യാമില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. “ഒരു ഡാഷ്ക്യാം വയ്ക്കുക. എപ്പോഴാണ് ഇത് നിങ്ങള്‍ക്ക് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. പ്രത്യേകിച്ചും, അത് ഒരു സ്ത്രീയായിരിക്കുമ്പോൾ. എന്തെങ്കിലും സംഭവിച്ചാൽ, ആളുകൾ തൽക്ഷണം അവളുടെ പക്ഷം ചേരും.’ എന്ന കുറിപ്പോടെ ഷോണി കപൂര്‍ എന്ന എക്സ് ഉപയോക്താവാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.

കാറിന്‍റെ ഡാഷ്ക്യാം വീഡിയോയില്‍, തിരക്കേറിയ റോഡിന് നടുവില്‍ നില്‍ക്കുന്ന ഒരു യുവതിയെ കാണാം. ഇവരെ കണ്ടതും ഡ്രൈവര്‍ കാറിന്‍റെ വേഗം കുറച്ച് റോഡില്‍ നിര്‍ത്തുന്നു. എന്നാല്‍, മുന്നില്‍ കാറ് കണ്ടിട്ടും മാറാതെ നിന്ന യുവതി കാര്‍ നിര്‍ത്തിയതിന് പിന്നാലെ വണ്ടിയുടെ മുന്നിലേക്ക് നീങ്ങി വീഴുന്നതായി അഭിനയിക്കുന്നു. ഈ സമയം കാര്‍ ഡ്രൈവര്‍ പോലീസ് പോലീസ് എന്ന് ഉറക്കെ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീണിടത്ത് നിന്നും എഴുന്നേറ്റ യുവതി, ഡ്രൈവറുടെ നിലവിളി കേട്ട് കാറിന്‍റെ ബോണറ്റില്‍ രണ്ട് കൈകള്‍ കൊണ്ടും അടിച്ച ശേഷം എന്തോ പറയുകയും പിന്നാലെ കാറിന് മുന്നില്‍ നിന്ന് തിരക്കേറിയ റോഡ് ക്രോസ് ചെയ്യാനായി ഒരു വശത്തേക്ക് നീങ്ങുന്നതും കാണാം. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ഡ്രൈവറുടെ അമ്പരപ്പ് ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.

വീഡിയോ വൈറലായിതന് പിന്നാലെ ഷോണി കപൂര്‍, ‘അശോക് നഗർ പോലീസ് സ്റ്റേഷനില്‍ നിന്നും തനിക്ക് ഒരു കോൾ ലഭിച്ചെന്നും പെൺകുട്ടിയെ ഉടൻ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും’ കുറിച്ചു. ആഗസ്റ്റ് 28 ന് പങ്കുവച്ച വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ഇന്ത്യന്‍ നിരത്തുകളില്‍ വാഹനമോടിക്കുമ്പോള്‍ ഡാഷ്ക്യാം നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് നിരവധി കാഴ്ചക്കാരാണ് എഴുതിയത്.  “ഡാഷ്‌ക്യാം ഘടിപ്പിച്ച ഫാക്ടറി ഇന്ത്യയിൽ വരണം. സീറ്റ് ബെൽറ്റ് പോലെ തന്നെ ഇത് ഒരു സുരക്ഷാ ഉപകരണമാണ്” ഒരു കാഴ്ചക്കാരന്‍ എഴുതി. “ബെംഗളൂരു റോഡുകളിലെ അപകടകരമായ കൊള്ളക്കാർ. കാറുകൾ, ബൈക്കുകൾ തുടങ്ങിയവ സൂക്ഷിക്കുക. ബംഗളൂരു കൊള്ളപ്പലിശക്കാരുടെയും ക്രിമിനലുകളുടെയും പറുദീസയായി മാറുന്നു. “ മറ്റൊരാള്‍ എഴുതി. “ഡാഷ്‌ക്യാം ഏറ്റവും പ്രധാനപ്പെട്ട ആക്‌സസറികളാണ്. നിങ്ങളുടെ കാറിൽ നിർബന്ധമായും ഉണ്ടായിരിക്കണം,” മറ്റൊരാള്‍ അഭിപ്രായപ്പെട്ടു, “ഒരാൾ റോഡ് ക്രോസ് ചെയ്യാൻ നിൽക്കുമ്പോൾ അല്ലെങ്കിൽ റോഡ് ക്രോസിംഗിന്‍റെ നടുവിൽ നിൽക്കുന്നത് കാണുമ്പോൾ വേഗത കുറയ്ക്കുക. ഇത്തരക്കാരുടെ ഉദ്ദേശം നിങ്ങൾക്കറിയില്ല….” മറ്റൊരു കാഴ്ചക്കാരന്‍ മുന്നറിയിപ്പ് നല്‍കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കയ്പ്പാണെന്ന് കരുതി പാവയ്ക്കയെ ഒഴിവാക്കരുത്, ​ഗുണങ്ങളിൽ കേമൻ

Next Post

ഇപി ജയരാജന് ഇന്ന് നിർണ്ണായകം; രാജി സന്നദ്ധത അറിയിച്ചു; എല്‍ഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എകെജി സെന്‍റർ ആക്രമണം : പിന്നിൽ കോൺഗ്രസ് തന്നെയെന്ന് ഇപി ജയരാജൻ, ഉന്നതതല ഗൂഢാലോചനയും പരിശോധിക്കണം

ഇപി ജയരാജന് ഇന്ന് നിർണ്ണായകം; രാജി സന്നദ്ധത അറിയിച്ചു; എല്‍ഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും

ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

പേരാമ്പ്രയിലെ ലോഡ്ജില്‍ മുറിയെടുത്ത 47കാരൻ മരിച്ചനിലയിൽ

ആഴ്ചയിൽ മൂന്ന് സര്‍വീസ്; സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു, ഓണക്കാലത്ത് യലഹങ്കയിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും

ആഴ്ചയിൽ മൂന്ന് സര്‍വീസ്; സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു, ഓണക്കാലത്ത് യലഹങ്കയിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും

രാജ്യത്ത് ഏകീകൃത സിവിൽ കോഡും, മതപരിവർത്തന വിരുദ്ധ നിയമവും അത്യാവശ്യമെന്ന് ബാബാ രാംദേവ്

'ടൂത്ത് പേസ്റ്റിൽ മീനിൽ നിന്നുള്ള ചേരുവകളും', പതഞ്ജലിയ്ക്കും ബാബാ രാംദേവിനും ദില്ലി ഹൈക്കോടതി നോട്ടീസ്

മുസ്ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിനായി അനുവദിച്ച 2 മണിക്കൂർ ഇടവേള റദ്ദാക്കി അസം നിയമസഭ

മുസ്ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിനായി അനുവദിച്ച 2 മണിക്കൂർ ഇടവേള റദ്ദാക്കി അസം നിയമസഭ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In