തെറ്റായ ജീവിതശെെലി മൂലം ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ് അസിഡിറ്റി. അസിഡിറ്റിയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിന് ഗുണം ചെയ്യുന്നതും, അതേസമയം തന്നെ അസിഡിറ്റി തടയുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങൾ.
ഒന്ന്
അസിഡിറ്റി ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന ഭക്ഷണമാണ് പാൽ. പാലിലെ കാത്സ്യം ഹൈഡ്രോക്ലോറിക് ആസിഡുകളുടെ അമിത സ്രവത്തെ നിയന്ത്രിക്കുകയും അതുവഴി ആമാശയത്തിലെ ആസിഡുകൾ ആഗിരണം ചെയ്യുകയും ചെയ്യുന്നു.
രണ്ട്
അസിഡിറ്റി മാത്രമല്ല വിവിധ ദഹനപ്രശ്നങ്ങൾ തടയുന്നതിന് സഹായകമാണ് അയമോദകം. ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമാണിത്. ഒരു നുള്ള് ഉപ്പ് ചേർത്ത അയമോദകം ചവച്ചരച്ച് കഴിക്കുക. അല്ലെങ്കിൽ അയമോദകം വെള്ളവും കുടിക്കുക.
മൂന്ന്
ഭക്ഷണത്തിന് മുമ്പ് ആപ്പിൾ സിഡർ വിനാഗിരി കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. ആമാശയത്തിലെ ആസിഡ് നിർവീര്യമാക്കി നിങ്ങളുടെ വയറിലെ പിഎച്ച് അളവ് സന്തുലിതമാക്കാൻ ഇത് സഹായിക്കുന്നു.
നാല്
ആമാശയത്തിലെ എരിച്ചിലിൽ നിന്നും ആസിഡിന്റെ രൂപീകരണത്തിൽ നിന്നും തൽക്ഷണ ആശ്വാസം നൽകുന്ന ശാന്തമായ ഗുണങ്ങൾ തുളസിയിലുണ്ട്. ദിവസവും വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുക.
അഞ്ച്
അസിഡിറ്റി പ്രശ്നമുള്ളവർക്ക് തേങ്ങാവെള്ളം മികച്ചതാണ്. ആസിഡ് റിഫ്ലക്സ് നിയന്ത്രിക്കുന്നതിന് നിർണായകമായ പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റുകൾ തേങ്ങ വെള്ളത്തിലുണ്ട്.
ആറ്
ഇടയ്‌ക്കിടെയുള്ള ആസിഡ് റിഫ്‌ളക്‌സ്, നെഞ്ചെരിച്ചിൽ എന്നിവയ്‌ക്ക് ഇഞ്ചി സഹായിച്ചേക്കാം. കാരണം ഇത് ദഹനത്തെ സഹായിക്കുകയും ശരീരവണ്ണം കുറയ്ക്കുകയും ചെയ്യും. ദിവസവും ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ തടയും.