റിയാദ്: 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ‘ഞങ്ങൾ സ്വപ്നം കാണുന്നു, ഞങ്ങൾ കൈവരിക്കുന്നു’ എന്നതാണ് ഇത്തവണത്തെ സൗദി അറേബ്യയുടെ ദേശീയദിന തീം. സെപ്റ്റംബർ 23 തിങ്കളാഴ്ചയാണ് 94-ാമത് ദേശീയ ദിനം. 20 വെള്ളിയാഴ്ച മുതൽ 23 തിങ്കൾ വരെയായിരിക്കും അവധി നൽകുക. ശനി, ഞായർ വാരാന്ത്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചത്. ദേശീയ ദിനം വാരാന്ത്യ വെള്ളിയാഴ്ച മുതൽ തിങ്കൾ വരെ നീളും.
സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും നാല് ദിവസത്തെ അവധിയുണ്ട്. ദേശീയ ദിനത്തിന് ജീവനക്കാർക്ക് ഔദ്യോഗിക ശമ്പളത്തോടുകൂടിയ അവധി ലഭിക്കുന്നുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉറപ്പാക്കും.