കോഴിക്കോട് : കുതിരവട്ടത്ത് നിന്ന് ഇന്നലെ ചാടിപ്പോയ ഇരുപത്തിയൊന്നുകാരനെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തി. മലപ്പുറം വണ്ടൂർ സ്വദേശിയെയാണ് കണ്ടെത്തിയത്. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് യുവാവ് ചാടിപ്പോയത് ഇന്നലെയാണ്. ഏഴാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിയായ ഇരുപത്തിയൊന്നുകാരനാണ് ചാടിപ്പോയത്. ശുചിമുറിയുടെ ജനൽ മാറ്റിയാണ് പുറത്ത് കടന്നത്. ഈ സമയം രോഗിയുടെ മാതാവും മുറിയിലുണ്ടായിരുന്നു. സമയം ഏറെ കഴിഞ്ഞിട്ടും ശുചി മുറിയിൽനിന്ന് മകൻ പുറത്ത് വരാതായതോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പുറത്തേക്ക് കടന്നുകളഞ്ഞതായി കണ്ടെത്തിയത്.