തൊടുപുഴ : ഇടുക്കിയിൽ ഏലയ്ക്കാ വാങ്ങി പണം നൽകാതെ കര്‍ഷകരെ കബളിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി മുഹമ്മദ് നാസറാണ് അറസ്റ്റിലായത്. വിപണി വിലയെക്കാൾ ഉയർന്ന തുക നൽകി ഏലം വാങ്ങിയ ശേഷം നിശ്ചിത ദിവസത്തിനുള്ളിൽ തുക നൽകുന്നതായിരുന്നു ഇയാളുടെ രീതി.15 കോടിയിലധികം രൂപ കർഷകർക്ക് ലഭിക്കാനുണ്ട്. രണ്ട് മാസമായി തുക ലഭിക്കാതെ വന്നതോടെ കർഷകർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി നൂറോളം പേർ തട്ടിപ്പിനിരയായതായാണ് നിഗമനം. അടിമാലി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.