പാലക്കാട്: മാവിൻ തോപ്പിൽ മണ്ണിൽ രഹസ്യ അറകൾ നിർമിച്ച് സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസുകാർ പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം.രാകേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 4950 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്തത്. പാലക്കാട്-തമിഴ്നാട് അതിർത്തിയിലെ തമിഴ്നാടിനോട് ചേർന്നുള്ള ചെമ്മണാംപതിക്കടുത്ത് രുദ്രകാളിയമ്മൻ ക്ഷേത്രത്തിനു സമീപത്തായിരുന്നു മണ്ണിളക്കിയുള്ള എക്സൈസുകാരുടെ പിശോധന. മാവിൻ തോപ്പിൽ മണ്ണിൽ രഹസ്യ അറകൾ ഉണ്ടാക്കിയ ശേഷം 150 കന്നാസുകളാണ് സൂക്ഷിച്ചിരുന്നത്. 35 ലിറ്റർ ശേഷിയുള്ള കന്നാസുകളായിരുന്നു ഓരോന്നും. പിടിച്ചെടുത്ത സ്പിരിറ്റ് തമിഴ്നാട് ആനമല പോലീസിന് കൈമാറി. പരിശോധനാ സംഘത്തിൽ ഡെപ്യൂട്ടി കമ്മീഷണറോടൊപ്പം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.എഫ്.സുരേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ, സാദിഖ്.എ, സജിത്ത്.കെ.എസ്, നിഷാന്ത്.കെ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജയപ്രകാശ്.എ, എസ്.രാജേന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ ശ്രീജിത്ത്.ബി, രമേശ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അരവിന്ദാഷൻ.എ, സദാശിവൻ, അഷറഫലി.എം, ശ്രീനാഥ്.എസ്, അരുൺ എ, രാജിത്ത്.ആർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ കണ്ണാദാസ് കെ, രാധാകൃഷ്ണൻ വി എന്നിവരും ഉണ്ടായിരുന്നു.