• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇടിച്ചാല്‍ ഭൂമി തീഗോളമാകും; ഭീമാകാരന്‍ ഛിന്നഗ്രഹം ഇന്നെത്തും, വേഗം 40,233 കിലോമീറ്റര്‍, നമുക്ക് ഭീഷണിയോ?

by Web Desk 06 - News Kerala 24
September 17, 2024 : 11:20 am
in News, World
Reading Time: 1 min read
0
A A
0
ഇടിച്ചാല്‍ ഭൂമി തീഗോളമാകും; ഭീമാകാരന്‍ ഛിന്നഗ്രഹം ഇന്നെത്തും, വേഗം 40,233 കിലോമീറ്റര്‍, നമുക്ക് ഭീഷണിയോ?

രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹമായ 2024 ഒഎന്‍ (2024 ON Asteroid) ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലെത്തും. 720 അടി (219.456 മീറ്റര്‍)  വ്യാസം വരുന്ന ഈ ഛിന്നഗ്രഹം സമീപകാലത്ത് ഭൂമിക്ക് അരികിലൂടെ കടന്നുപോകുന്ന ഏറ്റവും വലിയ ഛിന്നഗ്രഹമാണ്. 2024 ഒഎന്‍ ഛിന്നഗ്രഹം 2024 സെപ്റ്റംബര്‍ 17ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ ദിവസങ്ങള്‍ മുമ്പേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അസാധാരണമായ വലിപ്പവും വേഗവും ഉള്ളതിനാല്‍ 2024 ഒഎന്‍ ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാത നാസ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുവരികയാണ്. മണിക്കൂറില്‍ 40,233 കിലോമീറ്റര്‍ വേഗത്തിലാണ് 2024 ഒഎന്നിന്‍റെ സഞ്ചാരം. ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 997,793 കിലോമീറ്റര്‍ അകലത്തിലായിരിക്കും 2024 ഒഎന്‍ ഛിന്നഗ്രഹത്തിന്‍റെ സ്ഥാനം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്‍റെ രണ്ടര ഇരട്ടി വരും ഈ ദൂരം. അതായത് ഭൂമിക്ക് യാതൊരു ഭീഷണിയും ഈ ഛിന്നഗ്രഹം സൃഷ്ടിക്കില്ല എന്ന് വ്യക്തം. എന്നാല്‍ സഞ്ചാരപഥത്തിലെ നേരിയ വ്യത്യാസം പോലും മാനവരാശിക്ക് ഭീഷണിയാവും എന്നതിനാല്‍ നാസയുടെ കാലിഫോര്‍ണിയയിലുള്ള ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി കടുത്ത ജാഗ്രതയോടെയാണ് ഇതിനെ നിരീക്ഷിച്ചുവരുന്നത്.

ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും ഭൂമിയില്‍ കൂട്ടിയിടിച്ചാല്‍ കനത്ത നാശനഷ്‌ടങ്ങളായിരിക്കും ഫലം. ഭൂമിയില്‍ ദിനോസറുകളുടെ വംശനാശത്തിന് വഴിവെച്ചത് ഇത്തരമൊരു കൂട്ടയിടിയായിരുന്നു. സമാനമായി 2024 ഒഎന്‍ എന്ന ഭീമന്‍ ഛിന്നഗ്രഹം ഭൂമിയില്‍ കൂട്ടിയിടിച്ചാലും പ്രവചനാതീതമായ ആഘാതമാണ് ഭൂമിയില്‍ സംഭവിക്കുക. അതിനാലാണ് നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും അടക്കമുള്ളവര്‍ കണ്ടെത്തിയത് മുതല്‍ ഈ ഛിന്നഗ്രഹത്തെ പിന്തുടരുന്നത്. നാസയുടെ ദൂരദര്‍ശിനികളും റഡാറുകളും 2024 ഒഎന്നിന്‍റെ പിന്നാലെയുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വന്ദേഭാരത് ഉദ്ഘാടന വേദിയിൽ തിക്കും തിരക്കും, വനിതാ എംഎൽഎ ട്രാക്കിലേക്ക് വീണു, രക്ഷപ്പെട്ടത് തലനാരിഴക്ക്

Next Post

ഷിരൂർ തെരച്ചിൽ ; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു, തെരച്ചിൽ വ്യാഴാഴ്ച തുടങ്ങിയേക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അര്‍ജുൻ മിഷൻ; തുടക്കം മുതൽ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ചയുണ്ടായി, ലോറി കണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷ: ജിതിൻ

ഷിരൂർ തെരച്ചിൽ ; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു, തെരച്ചിൽ വ്യാഴാഴ്ച തുടങ്ങിയേക്കും

ഓട്ടോയിൽ നിന്നും വിലങ്ങ് അഴിച്ച് ഓടി, ഒടുവിൽ പാടത്തിട്ട് പിടികൂടി; പോലീസിന്‍റെ സാഹസിക വീഡിയോ വൈറൽ

ഓട്ടോയിൽ നിന്നും വിലങ്ങ് അഴിച്ച് ഓടി, ഒടുവിൽ പാടത്തിട്ട് പിടികൂടി; പോലീസിന്‍റെ സാഹസിക വീഡിയോ വൈറൽ

സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

മന്ത്രി സജി ചെറിയാൻ വിനായകനെ പിന്തുണയ്ക്കുന്നത് ഇടതു സഹയാത്രികനായതിനാൽ; രമേശ് ചെന്നിത്തല

ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ്' ആണോ 'ആക്ച്വല്‍സ്' ആണോ എന്ന് സർക്കാര്‍ വ്യക്തമാക്കണം: രമേശ് ചെന്നിത്തല

അജ്മലും ഡോ. ശ്രീക്കുട്ടിയും കാറിൽ; തടഞ്ഞുനിർത്തി നാട്ടുകാർ, അജ്മലിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത്

അജ്മലും ഡോ. ശ്രീക്കുട്ടിയും കാറിൽ; തടഞ്ഞുനിർത്തി നാട്ടുകാർ, അജ്മലിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021