• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, December 12, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മണിക്കൂറിൽ 209 കി.മീ വേഗം, അത്യന്തം അപകടകാരിയായ ഹെലൻ ചുഴലിക്കാറ്റ് കര തൊട്ടു; 8 ലക്ഷത്തോളം വീടുകൾ ഇരുട്ടിലായി

by Web Desk 06 - News Kerala 24
September 27, 2024 : 11:33 am
0
A A
0
മണിക്കൂറിൽ 209 കി.മീ വേഗം, അത്യന്തം അപകടകാരിയായ ഹെലൻ ചുഴലിക്കാറ്റ് കര തൊട്ടു; 8 ലക്ഷത്തോളം വീടുകൾ ഇരുട്ടിലായി

ഫ്ലോറിഡ: ഹെലൻ അത്യന്തം അപകടകാരിയായ കാറ്റഗറി 4 ചുഴലിക്കാറ്റായി കര തൊട്ടു. ഫ്ലോറിഡയിലെ ബിഗ് ബെൻഡ് മേഖലയിൽ പ്രാദേശിക സമയം രാത്രി 11 മണിക്ക് 209 കിലോ മീറ്റർ വേഗതയിലാണ് ആഞ്ഞുവീശിയത്. യുഎസിലെ നാഷണൽ ഹരികെയിൻ സെന്‍റർ (എൻഎച്ച്‍സി) അതീവ ജാഗ്രതാ നിർദേശം നൽകി. പ്രളയത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മാറിതാമസിക്കാനുള്ള നിർദേശങ്ങൾ പാലിക്കണമെന്നും അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യമുണ്ടാകുമെന്നും ഫ്ലോറിഡയിലെ അധികൃതർ അറിയിച്ചു. ടാമ്പയിലെ ഹൈവേയിൽ കാറിനു മേൽ സൈൻ ബോർഡ് പതിച്ച് ഒരാൾ മരിച്ചു. ബിഗ് ബെൻഡ് തീരത്തുള്ള എല്ലാവരും അപകട മേഖലയിലാണെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം മുന്നറിപ്പ് നൽകി. വീടുകൾ തകരാനും വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കാനും ജലനിരപ്പ് വളരെ വേഗത്തിൽ ഉയരാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതിനാൽ സ്കൂളുകൾക്ക് അവധി നൽകി. എട്ട് ലക്ഷത്തോളം വീടുകളിൽ വൈദ്യുതിബന്ധം നഷ്ടമായി. ഫ്ലോറിഡയിലെ  8,32,000 പേരെ ഇതിനകം മാറ്റിത്താമസിപ്പിച്ചു. ജോർജിയ, നോർത്ത് കരോലിന, സൗത്ത് കരോലിന, വിർജീനിയ, അലബാമ എന്നീ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കാത്തിരിക്കാൻ ഇനി സമയമില്ലെന്ന് ഫ്ലോറിഡയിലെ മേയർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് ജാഗ്രതാ നിർദേശങ്ങൾ പാലിക്കാൻ മേയർ ജോൺ ഡെയ്‌ലി അഭ്യർത്ഥിച്ചു. അറ്റ്ലാന്‍റയിലെ എല്ലാ വിദ്യാലയങ്ങളും വ്യാഴം, വെള്ളി ദിവസങ്ങളിൽ അടച്ചിടും.

യുഎസിൽ എത്തുന്നതിനുമുമ്പ് കൊടുങ്കാറ്റ് ക്യൂബയുടെയും കേമാൻ ദ്വീപുകളുടെയും ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് കാരണമായി. മെക്സിക്കോയിൽ കനത്ത മഴയും കാറ്റും കാരണം ചില റിസോർട്ടുകൾ തകർന്നു. ചിലയിടങ്ങളിൽ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹെലനെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ അസാധാരണമായ വലിപ്പമാണ്. ചുഴലിക്കാറ്റ് കേന്ദ്രത്തിൽ നിന്ന് 275 മൈൽ വരെ നീളുന്നു. അതിനാൽ തന്നെ ആഘാതവും കൂടുതലായിരിക്കും എന്നാണ് അറിയിപ്പ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അൻവറിന് പിന്നിൽ താനാണെന്നത് കള്ളപ്രചാരണമെന്ന് പി ജയരാജൻ

Next Post

സ്വർണവില ഇന്നും റെക്കോർഡിട്ടു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
അടുത്ത വീട്ടിലെ സ്വര്‍ണം മോഷ്ടിച്ച് പണയം വച്ചു, കേസായതോടെ തിരികെ നൽകി തടിയൂരി യുവതി

സ്വർണവില ഇന്നും റെക്കോർഡിട്ടു

‘എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു, അന്വേഷണ ഏജൻസികളുമായി സഹകരിക്കും’; കൂടിക്കാഴ്ച്ചക്ക് ശേഷം പിവി അൻവർ

മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ വീണ്ടും മാധ്യമങ്ങളെ കണ്ട് അൻവർ; 'എന്നെ വഞ്ചിച്ചതെന്തിന്? പ്രത്യാഘാതം ഭയമില്ല'

ആധാർ കാർഡ് പുതുക്കാത്തവർ ജാഗ്രതൈ ; മൂന്ന് ദിവസത്തിനുള്ളതിൽ ചെയ്താൽ പോക്കറ്റ് കാലിയാകില്ല

ലക്ഷക്കണക്കിന് പൗരന്മാരുടെ ആധാർ, പാൻ കാർഡ് വിവരങ്ങൾ ചോർത്തൽ; വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ

കണ്ണൂർ ബോംബാക്രമണം ; പ്രതികൾക്ക് സിപിഐഎം ബന്ധമെന്ന് ഷാഫി പറമ്പിൽ

'അൻവറിന് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയത് മുഖ്യമന്ത്രി, ചോദിച്ച് വാങ്ങിയ പ്രതിസന്ധി'; പരിഹസിച്ച് ഷാഫി

നെടുമ്പാശ്ശേരിയിൽ നിന്ന് പോയ എയർ ഇന്ത്യ എക്സ്പ്രസിൽ പുക, അര മണിക്കൂർ പറന്ന വിമാനം തിരിച്ചിറക്കി

വെട്ടിക്കുറച്ച ബാഗേജ്‌ പരിധി എയർ ഇന്ത്യ എക്സ്പ്രസ് പുനസ്ഥാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In