• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എസ്എംഎസ് വഴി ലിങ്ക് അയച്ചുള്ള തട്ടിപ്പുകള്‍ക്ക് പൂട്ട്, ഒടിടിക്കും ബാധകം; ഉത്തരവിറക്കി ട്രായ്

by Web Desk 06 - News Kerala 24
September 29, 2024 : 10:23 am
in India, News, Tech
Reading Time: 1 min read
0
A A
0
എസ്എംഎസ് വഴി ലിങ്ക് അയച്ചുള്ള തട്ടിപ്പുകള്‍ക്ക് പൂട്ട്, ഒടിടിക്കും ബാധകം; ഉത്തരവിറക്കി ട്രായ്

ദില്ലി: എസ്എംഎസുകൾക്കൊപ്പം ഇനി സുരക്ഷിത ലിങ്കുകൾ മാത്രം മതിയെന്ന നിർദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). വൈറ്റ്‌ലിസ്റ്റ് ചെയ്ത യുആർഎൽ, എപികെഎസ്, ഒടിടി ലിങ്കുകൾ മാത്രമേ എസ്എംഎസിൽ അയക്കാവൂ എന്നാണ് സേവനദാതാക്കൾക്ക് ട്രായ് നല്‍കിയ നിർദേശത്തിൽ പറയുന്നത്. ലിങ്കുകൾ വൈറ്റ് ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ മെസേജുകൾ കൈമാറില്ലെന്നും ഒക്ടോബർ ഒന്നിനകം ഇത് നടപ്പാക്കുമെന്നും ട്രായ് പറയുന്നു.

യുആർഎലുകൾ (യൂണിഫോം റിസോഴ്സ് ലോക്കേറ്റേഴ്സ്) അടങ്ങിയ മെസേജുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിർദേശത്തിലുള്ളത്. 70,000-ലധികം ലിങ്കുകൾ വൈറ്റ്‌ലിസ്റ്റ് ചെയ്തുകൊണ്ട് 3,000-ലധികം രജിസ്റ്റേഡ് സെൻഡർമാരാണ് ഈ നിർദേശം പാലിച്ചിട്ടുള്ളത്. സുതാര്യവും സുരക്ഷിതവുമായ ആശയവിനിമയ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ദോഷകരമായ ലിങ്കുകൾ തടയുകയും ഉപയോക്താവ് ആവശ്യപ്പെടാത്ത സന്ദേശങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയുമാണ് പുതിയ നീക്കത്തിന്‍റെ ലക്ഷ്യം.

നേരത്തെ മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന വ്യവസ്ഥ ട്രായ് അവതരിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ടെലികോം സേവനങ്ങളുടെ ഗുണനിലവാരമാനദണ്ഡങ്ങൾ പരിഷ്കരിച്ചുകൊണ്ട് വിജ്ഞാപനവും പുറത്തിറക്കി. ട്രായിയുടെ പുതിയ വ്യവസ്ഥകളനുസരിച്ച് ജില്ലാതലത്തിൽ 24 മണിക്കൂറിൽ കൂടുതൽ മൊബൈൽ സേവനങ്ങൾ തടസപ്പെടുന്ന സാഹചര്യമുണ്ടായാൽ ഉപഭോക്താക്കൾക്ക് കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം. ഇത് നല്‍കാൻ കമ്പനി ബാധ്യസ്ഥരുമാണ്. കൂടാതെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയിൽ നിന്ന് ഒരുലക്ഷമാക്കിയും ട്രായി ഉയർത്തി.

മാനദണ്ഡങ്ങളുടെ ലംഘനം അനുസരിച്ച് ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെ വിവിധ ഗ്രേഡുകളിലായാണ് പിഴ ഈടാക്കുക. മുൻപ് സെല്ലുലാർ മൊബൈൽ സർവീസുകൾ, ബ്രോഡ്ബാൻഡ് സർവീസുകൾ, ബ്രോഡ്ബാന്‍ഡ് വയർലെസ് സർവീസുകൾ എന്നിവയ്ക്കായുള്ള മാനദണ്ഡങ്ങൾക്ക് പകരമായാണ് പുതിയവ അവതരിപ്പിച്ചിരിക്കുന്നത്.

ഒക്ടോബർ ഒന്നിന് ശേഷം പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താവിന് സേവനം തടസപ്പെട്ടാലും ആ ദിവസത്തെ തുക അടുത്ത ബില്ലിൽ ഇളവ് ചെയ്യേണ്ടി വരും. 2025 മുതലാണ് പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായി തുടങ്ങുക. ചുരുക്കി പറഞ്ഞാൽ 12 മണിക്കൂറിൽ കൂടുതലായി ഉപഭോക്താവിന് സേവനം നഷ്ടപ്പെട്ടാൽ ഒരു ദിവസത്തെ അധിക വാലിഡിറ്റി കൂടി ഒരാഴ്ചയ്ക്കുള്ളിൽ ക്രെഡിറ്റ് ചെയ്യും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

5ാം ദിവസവും സിദ്ദിഖ് കാണാമറയത്ത്; മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

Next Post

യൂട്യൂബർമാർക്കെതിരെ കേസ്; സംവിധായകൻ ബാലചന്ദ്രമേനോൻ നൽകിയ പരാതിക്ക് പിന്നാലെ നടപടി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
യൂട്യൂബർമാർക്കെതിരെ കേസ്; സംവിധായകൻ ബാലചന്ദ്രമേനോൻ നൽകിയ പരാതിക്ക് പിന്നാലെ നടപടി

യൂട്യൂബർമാർക്കെതിരെ കേസ്; സംവിധായകൻ ബാലചന്ദ്രമേനോൻ നൽകിയ പരാതിക്ക് പിന്നാലെ നടപടി

കർണാടകയിൽ ഇന്ന് ബന്ദ്, ബെം​ഗളൂരുവിൽ അനുവദിക്കില്ലെന്ന് മന്ത്രി

കേരളത്തിന് അനുവദിച്ചത് 30 ടിഎംസി, കാവേരി ജലം ഉപയോഗിക്കാൻ വിശദമായ പദ്ധതി രേഖ തയ്യാറാക്കും

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

തൃശൂർ ആകാശപാത ഉദ്ഘാടനത്തിന് സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് ബിജെപി, പ്രോട്ടോക്കോൾ ലംഘിച്ചെന്നും ആരോപണം

പുതിനയിലയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

പുതിനയില വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ പലതാണ്

‘ഇന്ത്യക്കാരനാണെന്ന് തെളിയിക്കൂ’, മുസ്ലിം വിഭാഗത്തിലെ കച്ചവടക്കാരന് മർദ്ദനം, ഉറക്കത്തിൽ ചെയ്തതെന്ന് യുവാവ്

'ഇന്ത്യക്കാരനാണെന്ന് തെളിയിക്കൂ', മുസ്ലിം വിഭാഗത്തിലെ കച്ചവടക്കാരന് മർദ്ദനം, ഉറക്കത്തിൽ ചെയ്തതെന്ന് യുവാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021