തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇപ്പോൾ 4590 രൂപയാണ് വില. ഒരു പവന് 36720 രൂപയാണ് വ്യാഴാഴ്ച രാവിലത്തെ വില. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 10 രൂപ കുറഞ്ഞു, 3790 രൂപയാണ് ഇന്നത്തെ വില. ഹാൾമാർക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. അസോസിയേഷൻ ആണ് എല്ലാ ദിവസവും കേരളത്തിലെ സ്വർണ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര സ്വർണ വില ഡോളർ നിലവാരത്തിൽ ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ (LBMA)ൽ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസർവ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് അറിയും. അതനുസരിച്ച് മുംബൈ വിപണി വിലയും കേരളത്തിലെ ബാങ്കുകളുടെ വില നിലവാരവും പരിശോധിച്ചാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്.
ബുധനാഴ്ച രാവിലെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 4620 രൂപയിലാണ് 22 കാരറ്റ് സ്വർണത്തിന്റെ വിപണനം നടന്നത്. എന്നാൽ ഉച്ചയായപ്പോഴേക്കും മലബാർ ഗോൾഡ്, ജോസ്കോ ജ്വല്ലറികളിൽ 4550 രൂപയ്ക്കാണ് സ്വർണത്തിന്റെ വിപണനം. ഇതോടെ 70 രൂപ കൂടി സ്വർണത്തിന് ഗ്രാമിന്റെ വിലയിൽ കുറഞ്ഞു. പവൻ സ്വർണത്തിന് 22 കാരറ്റ് വിഭാഗത്തിൽ മണിക്കൂറുകൾക്കിടെ 1040 രൂപയുടെ കുറവുണ്ടായി. പിന്നാലെ അസോസിയേഷൻ ശക്തമായ നിലപാടെടുത്തു. പ്രതികാര നടപടികൾ മാറ്റിവെച്ച് ജ്വല്ലറികൾ ഒരേ വിലയിൽ സ്വർണ വിപണനം നടത്തി. ഇന്നലെ ഗ്രാമിന് 4580 രൂപയായിരുന്നു 22 കാരറ്റ് സ്വർണവില. ഒരു പവൻ 22 കാരറ്റ് സ്വർണവില ഇന്നലെ 36640 രൂപയായിരുന്നു. എന്നാൽ സ്വർണ വില രാജ്യത്ത് എല്ലായിടത്തും ഒന്ന് തന്നെയായിരിക്കണമെന്ന് കഴിഞ്ഞ ദിവസം മലബാർ ഗോൾഡ് ചെയർമാൻ ആവശ്യപ്പെട്ടു. ഒരു രാജ്യം ഒരു സ്വർണവില എന്ന നിലയിൽ സ്വർണവിലയിൽ ഏകീകരണം ഉണ്ടാകണമെന്നാണ് ആവശ്യം.