തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എഴുതി കൊടുത്തതാണ് ദി ഹിന്ദു പത്രത്തിൽ വന്ന വിവാദ പരാമർശമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇവർ ഏത് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് എല്ലാർക്കും അറിയാം. മുഖ്യമന്ത്രി ഭിന്നിപ്പുണ്ടാക്കാൻ സ്വർണ്ണ കള്ളക്കടത്തിനെ ഉപയോഗിച്ചു. ഇപ്പോൾ വീണിടത്ത് കടന്ന് ഉരുളുകയാണെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഏജൻസിക്കെതിരെ കേസെടുക്കാൻ ധൈര്യം ഉണ്ടോ?. ഡൽഹിയിലെ ഏമാൻമാരെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ ജീർണ്ണത ഇടതുമുന്നണിയുടെ രാഷ്ട്രീയ ശിഥിലീകരണത്തിന് കാരണമാകുകയാണ്. സിപിഎം പ്രതിപക്ഷത്തായിരുന്നപ്പോൾ ഏതെങ്കിലും ഒരു സമരം ഓർക്കുന്നുണ്ടോയെന്നും സതീശൻ ചോദിച്ചു.