കണ്ണൂർ : സി.പി.ഐ.എം പ്രവര്ത്തകന് ഹരിദാസന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്. ഹരിദാസന്റ കൊലപാതകത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം. ബി ജെ പി കൗൺസിലറുടെ പ്രസംഗം ദുർവ്യാഖ്യാനിക്കുന്നു. ഉത്സവത്തിനിടെ ബി ജെ പി പ്രവർത്തകർ മർദനത്തിനിരയായെന്നും അദ്ദേഹം പറഞ്ഞു. തലശേരി ബിജെപി കൗൺസിലർ നടത്തിയ ഭീഷണിപ്രസംഗം പുറത്തുവന്നിരുന്നു. കൗൺസിലർ കെ.ലിജേഷാണ് ഭീഷണി പ്രസംഗം നടത്തിയത്. ക്ഷേത്രത്തിലെ സംഘർഷത്തെ തുടർന്നുള്ള പ്രതിഷേധത്തിനിടയിലായിരുന്നു ഭീഷണി പ്രസംഗം. നമ്മുടെ പ്രവർത്തകരുടെ മേൽ കൈവെച്ചാൽ അതെങ്ങനെയാണ് കൈകാര്യം ചെയ്യണ്ടേതെന്ന് കൃത്യമായി അറിയാമെന്നായിരുന്നു ലിജേഷിന്റെ പ്രസംഗം.
‘ കോടിയേരി മേഖലയുടെ സ്വഭാവമനുസരിച്ച് നമ്മുടെ പ്രവർത്തകരുടെ മേൽ കൈവച്ചിട്ട് അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്കുണ്ട്. ഏത് രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ കാലഘട്ടങ്ങളിലുള്ള ചരിത്രം പരിശോധിച്ചാൽ ഇവിടെയുള്ള സിപിഐഎം നേതാക്കൾക്കറിയാം. പക്ഷേ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ഈ പ്രദേശത്ത് കൊടും ക്രിമിനലുകളായിട്ടുള്ള രണ്ട് പേരുടെ തോന്ന്യാസത്തിന് നമ്മുടെ നാട് അശാന്തിയിലേക്ക് പകരേണ്ടതില്ല’- ലിജേഷ് പറയുന്നു. അതേസമയം ഹരിദാസിന്റേത് മൃഗീയ കൊലപാതമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചു. കൊലപതാകം നടത്തിയത് പരിശീലനം നേടിയ ബിജെപി ആര്‍എസ്എസ് സംഘമാണ്.
കൊലപാതകം ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നത്. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ഇവരുടെ ശ്രമം. ആര് എസ് എസ് നടത്തുന്ന അക്രമങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സി പി ഐ എം പ്രവര്‍ത്തകര്‍ പ്രകോപനത്തില്‍ പെട്ടുപോകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. ഹരിദാസന്റേത് ആര് എസ് എസ് ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നാണ് സി പി ഐ എം ആരോപിക്കുന്നത്. കൊലപാതകത്തെ തുടര്‍ന്ന് തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും ഇന്ന് സി പി ഐ എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രദേശത്ത് ഒരാഴ്ച മുമ്പ് ഉത്സവത്തിനിടെ ആര് എസ് എസ്- സി പി ഐ എം സംഘര്‍ഷമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഹരിദാസന് വെട്ടേറ്റ് മരിച്ചത്.