• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘വയനാട് പുനരധിവാസം വൈകുമോയെന്ന് ആശങ്ക’, ഇരകള്‍ക്ക് ആദരാഞ്ജലിയോടെ നിയമസഭ തുടങ്ങി

by Web Desk 06 - News Kerala 24
October 4, 2024 : 12:42 pm
0
A A
0
താമിർ ജിഫ്രി കസ്റ്റഡി മരണം: കടുപ്പിച്ച് പ്രതിപക്ഷം; അർഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് കേന്ദ്ര സഹായം വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് നിയമസഭ. പ്രതിപക്ഷ നേതാവും ഭരണ പ്രതിപക്ഷ നേതാക്കളും കടുത്ത വിമർശനം  ഉന്നയിച്ചപ്പോൾ കേന്ദ്ര നയത്തിൽ തൊടാതെയായിരുന്നു  മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും പ്രസംഗം. വയനാട് ദുരിത ബാധിതർക്ക് ചരമോപചാരം അർപ്പിച്ച് സഭ പിരിഞ്ഞു.

വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് നിയമസഭ സമ്മേളനത്തിന് തുടക്കമായത്. വയനാട്ടിലെ പുനരധിവാസത്തിന് സർക്കാർ നടത്തുന്നത് അശ്രാന്ത പരിശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുനരധിവാസത്തിന് കേന്ദ്രസർക്കാരിന്റെയും ലോകത്തിന്‍റെ ആകെയും പിന്തുണ വേണം ശാസ്ത്രീയ ഭൂവിനിയോഗം, അപകട മുന്നറിയിപ്പ് തുടങ്ങിയ സംവിധാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് പുനരധിവാസ പദ്ധതിക്ക് പ്രാഥമിക രൂപരേഖയായെന്ന് റവന്യൂമന്ത്രി കെ.രാജൻ. ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് സൗകര്യങ്ങൾ ഒരുക്കണം. പുനരധിവാസ പ്രവർത്തനങ്ങൾക്ക് താമസം നേരിടുമോ എന്ന ആശങ്ക ഉണ്ടെന്നും രാജൻ പറഞ്ഞു. ഏറ്റവും ചുരുങ്ങിയത് 1000 സ്ക്വയർ ഫീറ്റ് വീടാണ് പരിഗണനയിലുള്ളതെന്നും പുനരധിവാസത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി കെ രാജൻ പറഞ്ഞു. വയനാട് പുനരധിവാസത്തിൽ കേന്ദ്രസർക്കാരിനെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിമ‍ർശിച്ചു. താൽകാലിക സഹായം പോലും നൽകാത്ത കേന്ദ്ര നടപടി വിമർശിക്കാതെ പോകാനാകില്ല. പുനരധിവാസത്തിൽ പ്രതിപക്ഷം നൽകിയത് സമാനതകളില്ലാത്ത പിന്തുണയാണെന്നും മാതൃകാ പുനരധിവാസം നടപ്പാക്കണമെന്നും സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു.

അതേസമയം, വയനാട് ദുരന്തത്തിൽ മാധ്യമങ്ങളെ വിമർശിച്ച് സ്പീക്കർ എ.എൻ. ഷംസീർ രംഗത്തെത്തി .ദുരന്ത സമയത്ത് ഒപ്പം നിന്നെങ്കിലും പുനരധിവാസത്തിന് വാർത്താ പ്രാധാന്യം നൽകുന്നില്ല. മുഖ്യധാര മാധ്യമങ്ങളിൽ നിന്ന് വാർത്ത അപ്രത്യക്ഷമായെന്നെന്നും സ്പീക്കർ പറഞ്ഞു.

ജനങ്ങളുടെ ആത്മാർത്ഥതയിലാണ് വയനാടിന്‍റെ അതിജീവനമെന്നും പ്രധാനമന്ത്രിയുടെ സ്നേഹഭാവം വല്യ പ്രതീക്ഷയാണ് വയനാടിന് ഉണ്ടായിരുന്നതെന്നും എന്നാൽ സഹായം വൈകുന്നതിൽ വലിയ ആശങ്കയെന്നും മുറിവുണങ്ങും മുൻപെയാണ് സഹായം എത്തിക്കേണ്ടതെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കേന്ദ്ര സമീപനത്തിൽ നിരാശയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേന്ദ്ര നിലപാടിലെ അപലപിക്കുകയാണ്. വയനാടിന് വേണ്ടത് പ്രത്യാശയുടെ വെളിച്ചമാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഒരുമിക്കണമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.കേന്ദ്ര സമീപനം വിഷമം ഉണ്ടാക്കുന്നതെന്നും നല്ല തീരുമാനങ്ങൾ പ്രതീക്ഷിക്കുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വയനാട് പുനരധിവാസത്തിന് സന്നദ്ധ സംഘടനകളുടെ സഹായ വാഗ്ദാനം ഫലപ്രദമായി ഉപയോഗിക്കണമെന്നും സമയബന്ധിത തീർപ്പില്ലാത്തത് പുനരധിവാസ പ്രവർത്തനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.വയനാട് പുനരധിവാസത്തിന് പൂർണ്ണ പിന്തുണയെന്ന് ഇ ചന്ദ്രശേഖരൻ പറഞ്ഞു. കേന്ദ്ര സർക്കാർ അവഗണനയിൽ ശക്തിയായി പ്രതിഷേധിക്കുകയാണ്. രാജ്യം കണ്ട മികച്ച ദുരന്ത നിവാരണം നടപ്പാക്കിയെന്നും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് പിന്നിലെല്ലാം ഒരു രഹസ്യം ഉണ്ടെന്നും അത് മനസിലാക്കുന്നതിലാണ് കാര്യമെന്നും തോമസ് കെ തോമസ് എംഎല്‍എ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Next Post

കെഎസ്ആർടിസി ബസിൽ വന്നാൽ ആരുമറിയില്ലെന്ന് കരുതി, പക്ഷേ പൊക്കി; 11 കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ 10 വർഷം തടവ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കെഎസ്ആർടിസി ബസിൽ വന്നാൽ ആരുമറിയില്ലെന്ന് കരുതി, പക്ഷേ പൊക്കി; 11 കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ 10 വർഷം തടവ്

കെഎസ്ആർടിസി ബസിൽ വന്നാൽ ആരുമറിയില്ലെന്ന് കരുതി, പക്ഷേ പൊക്കി; 11 കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ 10 വർഷം തടവ്

ഏഴ് വയസ്സുകാരനെ അമ്മക്കും ബന്ധുവിനുമൊപ്പം ആംബുലൻസിലിട്ട് ചുട്ടുകൊന്ന സംഭവം; കേസ് സിബിഐക്ക് കൈമാറി

എൻഐഎ ഉദ്യോ​ഗസ്ഥന്റെ ഇടപാട് ശരിയല്ല, ഒടുവിൽ സിബിഐ രം​ഗത്തിറങ്ങി, എൻഐഎ ഡിഎസ്പി കൈക്കൂലിയുമായി കൈയോടെ പിടിയിൽ

സർക്കാർ ജോലി പോകുമോ എന്ന ഭയം, ജീവനക്കാരൻ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിൽ എറിഞ്ഞ് കൊന്നു

വീടെല്ലാം വൃത്തിയാക്കി ഭക്ഷണം തയ്യാറാക്കി വയ്ക്കും, വീട്ടുകാർ ഭയന്ന് മാറുന്നതോടെ മോഷണം, യുവാവിന് തടവ് ശിക്ഷ

നാദാപുരം ഷിബിൻ കൊലപാതക കേസ്; വിചാരണക്കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാർ,ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി

നാദാപുരം ഷിബിൻ കൊലപാതക കേസ്; വിചാരണക്കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാർ,ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി

എരുമേലി ക്ഷേത്രത്തിൽ കുറിതൊടാൻ ഫീസ്, ഭക്തരെ ചൂഷണം ചെയ്യാനനുവദിക്കില്ലെന്ന് ഹൈക്കോടതി, ദേവസ്വം ബോർഡിന് വിമർശനം

എരുമേലി ക്ഷേത്രത്തിൽ കുറിതൊടാൻ ഫീസ്, ഭക്തരെ ചൂഷണം ചെയ്യാനനുവദിക്കില്ലെന്ന് ഹൈക്കോടതി, ദേവസ്വം ബോർഡിന് വിമർശനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In