• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ലെബനനിൽ ആശുപത്രികൾ അടച്ചുപൂട്ടുന്നു

by Web Desk 06 - News Kerala 24
October 6, 2024 : 12:25 pm
0
A A
0
ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ലെബനനിൽ ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. തെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത് ഇസ്രായേൽ ആക്രമണത്തിൽ ഏഴ് പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ ആശുപത്രിക്ക് കേടുപാട് സംഭവിച്ചു. ഇതോടെ ആശുപത്രി അടച്ചുപൂട്ടി. ഇസ്രയേൽ ആക്രമണത്തിൽ നിരവധി ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ എണ്ണം എത്രയെന്ന വിവരം പുറത്തുവന്നിട്ടില്ല.

ഭയം കാരണം പ്രദേശത്തെ ആംബുലൻസ് ജീവനക്കാർ സർവീസ് നിർത്തിവെച്ചതോടെ പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാനാവാത്ത സാഹചര്യമാണെന്ന് മർജയൂൺ ആശുപത്രി ഡയറക്ടർ പറഞ്ഞു. ഒരു മുന്നറിയിപ്പും നൽകാതെയാണ് ഇസ്രയേൽ ആശുപത്രികൾക്ക് നേരെ ആക്രമണം നടത്തിയതെന്നും പരാതിയുണ്ട്. ഇസ്രയേൽ യുദ്ധക്കുറ്റം ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രി ഫിറാസ് അബിയാദ് വിമർശിച്ചു. അതേസമയം ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആക്രമണത്തിന് പിന്നാലെ പല ആശുപത്രികളും അടച്ചുപൂട്ടി. ജീവനക്കാരെ സംരക്ഷിക്കേണ്ടതുണ്ട് എന്നാണ് ആശുപത്രി ഡയറക്ടർമാർ അറിയിച്ചത്. മർജയൂൺ സർക്കാർ ആശുപത്രി, സലാ ഘണ്ടൂർ ആശുപത്രി തുടങ്ങിയവയാണ് ഇതിനകം അടച്ചുപൂട്ടിയത്. പലയിടങ്ങളിലും വൈദ്യുതിയില്ലാത്തതും ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.

ലെബനനിൽ യുദ്ധം ആരംഭിച്ചതിനുശേഷം രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടു. 9,535 ലധികം പേർക്ക് പരിക്കേറ്റു. സെപ്തംബർ 23 ന് ശേഷമുള്ള കണക്കാണിത്. ലെബനനിൽ ഗുരുതരമായ പലായന പ്രതിസന്ധിയെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ അഭയം തേടി തെക്കൻ മേഖലയിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു പോവുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എടിഎം കൊള്ളയിൽ കുറ്റം സമ്മതിച്ച് പ്രതികൾ

Next Post

സൗദി അറേബ്യയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 22,094 പ്രവാസികൾ പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സൗദി അറേബ്യയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 22,094 പ്രവാസികൾ പിടിയിൽ

സൗദി അറേബ്യയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 22,094 പ്രവാസികൾ പിടിയിൽ

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

75 വയസ് പ്രായപരിധി എടുത്തുകളയില്ല, സമ്മേളന സാഹചര്യത്തിൽ ഇതിനുള്ള ചർച്ചയിലേക്ക് പോകുന്നത് ഉചിതമല്ലെന്ന് സിപിഎം

പൂജാരി അരുണ്‍ വിഗ്രഹത്തിലെ സ്വർണം മോഷ്ടിച്ചെന്ന് വീണ്ടും കേസ്; കവർച്ച എഡിജിപിയുടെ കുടുംബ ക്ഷേത്രത്തിൽ,അറസ്റ്റ്

പൂജാരി അരുണ്‍ വിഗ്രഹത്തിലെ സ്വർണം മോഷ്ടിച്ചെന്ന് വീണ്ടും കേസ്; കവർച്ച എഡിജിപിയുടെ കുടുംബ ക്ഷേത്രത്തിൽ,അറസ്റ്റ്

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

എംടിയുടെ വീട്ടിലെ മോഷണം; പ്രതികളായ പാചകക്കാരിയും ബന്ധുവും കുറ്റം സമ്മതിച്ചു, സ്വർണം വിറ്റെന്ന് മൊഴി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In