• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂർ പൂരം കലക്കൽ; ‘പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ രക്ഷകനായി ആക്ഷൻ ഹീറോ വന്നു’, സഭയിൽ അടിയന്തര പ്രമേയ ചർച്ച

by Web Desk 06 - News Kerala 24
October 9, 2024 : 1:29 pm
0
A A
0
സ്പീക്കർ, പദവിക്ക് അപമാനമെന്ന് പ്രതിപക്ഷ നേതാവ്; വിഡി സതീശന് അഹങ്കാരമെന്ന് ഭരണപക്ഷം; സഭയിൽ ബഹളം

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ചർച്ചക്ക് നോട്ടീസ് നൽകിയത്. പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ രക്ഷകനായി ആക്ഷൻ ഹീറോ വന്നുവെന്നും അതിനു അവസരം ഒരുക്കിയെന്നും തിരുവഞ്ചൂർ പറഞ്ഞു. തൃശൂർ പൂരത്തിൽ  8 വീഴ്ചകൾ ഉണ്ടായെന്നും തിരുവഞ്ചൂർ പറയുന്നു. തൃശൂർ പൂരം കലക്കലിൽ എഡിജിപിയെ സംരക്ഷിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിൻ്റെ ആക്ഷേപം. തുടർച്ചയായി മൂന്നാം ദിവസം അടിയന്തര പ്രമേയം അനുവദിക്കുന്നത് കേരള നിയമസഭ ചരിത്രത്തിൽ ആദ്യമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും ഇന്നലെ എഡിജിപി-ആര്ർഎസ്എസ് കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുമാണ് അടിയന്തര പ്രമേയ ചർച്ച നടന്നത്. കേരള നിയമസഭ ചരിത്രത്തിൽ ആദ്യമാണ് തുടർച്ചയായി മൂന്നാം ദിവസം അടിയന്തര പ്രമേയം അനുവദിക്കുന്നത്.

പൂരം കലക്കിയത് ഗൗരവമുള്ള സംഭവാണ്. തൃശൂർ പൂരം കലക്കിയത് ചർച്ചക്ക് എടുത്തത് നല്ലകാര്യമാണ്. മുന്നൊരുക്കങ്ങളിൽ വരെ വലിയ വീഴ്ചയുണ്ടായി. ആദ്യം എഴുന്നള്ളിപ്പ് വന്നപ്പോൾ സ്വകാര്യ വാഹനങ്ങൾ കാരണം തടസ്സപ്പെട്ടു. ജനത്തെ പൊലീസ് ശത്രുവിനെ പോലെ കണ്ടുവെന്നും എഴുന്നെള്ളിപ്പിനിടെ വാഹനങ്ങൾ നിയന്ത്രിക്കാൻ പോലും നടപടി ഉണ്ടായിരുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. അനുഭവം ഇല്ലാത്ത ആളെ കമ്മീഷണർ ആക്കി. എണ്ണ കൊണ്ട് പോയവരെ വരെ തടഞ്ഞു. രാത്രി പൊലീസ് അതിക്രമം ഇരട്ടിയായി.ദേശക്കാരെ സങ്കടത്തിലാക്കിയായിരുന്നു പൊലീസിന്റെ പെരുമാറ്റം. തിരുവമ്പാടി പിന്മാറുകയായിരുന്നു. അനുനയ നീക്കങ്ങൾ പോലും ഫലപ്രദമല്ലാത്ത വിധം കാര്യങ്ങൾ വഷളായിരുന്നു. പൂരം കലക്കലിന് മുന്നിൽ നിന്നത് എഡിജിപിയാണ്. പൂരം കലക്കിയത് രാഷ്ട്രീയ ലക്‌ഷ്യം വെച്ചു കൊണ്ടാണ്. രാഷ്ട്രീയ ലക്ഷ്യം വച്ച് സുരേഷ് ഗോപിക്ക് വഴി വെട്ടുകയായിരുന്നു. എഡിജിപിയാണ് ഇതിനെല്ലാം മുന്നിൽ നിന്നത്. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ അജിത് കുമാർ ഇടപെട്ടു എന്ന ആക്ഷേപം ഭരണ കക്ഷിക്ക് തന്നെ ഉണ്ടെന്നും തിരൂവഞ്ചൂർ പറഞ്ഞു.

കമ്മീഷണറുടെ തലയിൽ വെച്ച് വീഴ്ചകളിൽ നിന്ന് മുതിർന്നവർക്ക് തലയൂരാൻ കഴിയുന്നതെങ്ങനെയാണ്. കമ്മീഷണർ ഒറ്റക്ക് അല്ല എല്ലാം ചെയ്തത്. ഹിഡൻ അജണ്ടയായിരുന്നു പൂരം കലക്കാൻ. ഗൂഢാലോചനയുടെ ഭാഗമായാണ് നടപടിയല്ലാം. പൂരം കലങ്ങിയപ്പോൾ കെ രാജനും ആർ ബിന്ദുവിനും സ്ഥലത്ത് എത്താനായില്ല. പക്ഷേ സുരേഷ് ഗോപി വന്നു. രണ്ട് മന്ത്രിമാരുണ്ടായിരുന്നപ്പോഴാണ് ഇതെല്ലാം നടന്നത്. അവർക്ക് പോലും സംഭവ സ്ഥലത്ത് എത്താനായില്ല. തേര് എഴുന്നെള്ളിക്കും പോലെയാണ് സുരേഷ്ഗോപിയെ കൊണ്ട് വന്നത്. ആക്ഷൻ ഹീറോ പരിവേഷമാണ് ഗോപിക്ക് കിട്ടിയത്. പൊലീസ് അറിയാതെ എങ്ങിനെ സുരേഷ് ഗോപി ആംബുലൻസിൽ വന്നു. സേവാഭാരതിയുടെ ആംബുലൻസിന് പോകാൻ വഴി ഒരുക്കിയത് ആരാണ് പൊലീസല്ലേ. കോൺഗ്രസ് വോട്ട് കുറഞ്ഞു. പൂരം കലങ്ങിയതിൽ ഞങ്ങളുടെ ആളുകൾക്ക് വിഷമം ഉണ്ടായി. അവരെ ബിജെപിയിലേക്ക് അയച്ചതിലാണ് ഗൂഢാലോചന. സുനിൽ കുമാറിന് കൊടുക്കാത്ത പ്രാധാന്യം സുരേഷ് ഗോപിക്ക് കൊടുത്തു. അന്വേഷണ റിപ്പോർട്ട് വരാൻ അഞ്ചു മാസം എടുത്തു. അന്വേഷിച്ചത് കലക്കിയ എഡിജിപി തന്നെയാണ്. എഡിജിപി ൽകിയത് തട്ടി കൂട്ടാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഒരാഴ്ചക്കകം എന്ന്  മുഖ്യമന്ത്രി പറഞ്ഞ റിപ്പോർട്ടെവിടെയാണ്. എഡിജിപി ആരോപണ വിധേയനാണ്, അദ്ദേഹമാണ് അന്വേഷിച്ചതും. തട്ടിക്കൂട്ട് റിപ്പോർട്ടിന് പുറത്ത് ഇപ്പഴും പിടിച്ച് നിർക്കാൻ നോക്കുകയാണ്. ജനയുഗം എഡിറ്റോറിയൽ വായിച്ചു. സുനിൽ കുമാറിനെ കാര്യം പറഞ്ഞ് വിശ്വസിപ്പിക്കാൻ കഴിയുമോ. ജൂഡീഷ്യൽ അന്വേഷണം വേണം. പൂരം കലക്കിയതിൽ സർക്കാർ പ്രതിക്കൂട്ടിലാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

അടിയന്തര പ്രമേയ ചർച്ചക്ക് കടംകുള്ളി സുരേന്ദ്രൻ മറുപടി നൽകി. പൂരം കലക്കലിൽ ഗൂഢാലോചനയുണ്ട്. കുറ്റക്കാരെ കണ്ടെത്തി സർക്കാർ നിയമത്തിന് മുന്നിൽ കൊണ്ട് വരും. കുറ്റക്കാരെ സംരക്ഷിക്കാൻ ആണ് പ്രതിപക്ഷം ഇറങ്ങിത്തിരിക്കുന്നത്. ആർഎസ്എസുമായി രഹസ്യവും പരസ്യവുമായ ബാന്ധവം യുഡിഎഫിനാണ്. കഴക്കൂട്ടത്ത് തോൽപ്പിക്കാൻ പ്രധാനമന്ത്രിയെ വരെ ഇറക്കിയിട്ടും നടന്നില്ല. സംഘപരിവാർ വിരുദ്ധ പോരാട്ടത്തിൽ എന്നും മുന്നിൽ സിപിഎം ആണ്. എല്ലാ ക്ഷേത്രോത്സവവും ഭംഗിയായി നടത്താനാണ് ഇടത് സർക്കാർ ശ്രമിച്ചതെന്നും കടകംപള്ളി പറഞ്ഞു.

മുഖ്യമന്ത്രിയെ തകർക്കാമെന്നത് അതിമോഹമാണ്. പിണറായിയുടെ പോരാട്ട ചരിത്രം നിയമസഭാ ലൈബ്രറിയിലുണ്ട്. പിണറായിയെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതരുത്. പിണറായിയെ മൂന്നാം വട്ടം മുഖ്യമന്ത്രിയാക്കാനും നാട് സജ്ജമാണ്. അതിൽ പ്രതിപക്ഷത്തിന് വിറളിയെന്നും ആഴമറിയാത്തിടത്ത് കാല് വയ്ക്കരുതെന്നും കടകംപള്ളി സുരേന്ദ്രൻ മറുപടി പറഞ്ഞു. നിലവിൽ അടിയന്തര പ്രമേയ ചർച്ചയിൽ എപി അനിൽകുമാറാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതിക്കൊടുത്തത് വായിച്ചത് നന്നായെന്ന് എപി അനിൽകുമാർ പറ‍ഞ്ഞു. തൃശൂർ പൂരം വൈകാരിക വിഷയമാണ്. അതിലെ പ്രധാന ചടങ്ങാണ് അലങ്കോലമാക്കിയതെന്നും അനിൽകുമാർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനന്തനാഗിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി; മൃതദേഹം വെടിയേറ്റ നിലയിൽ

Next Post

20000 രൂപ മുടക്കി 40 ഓണം ബമ്പർ എടുത്തു, എല്ലാം കള്ളൻ കൊണ്ടുപോയി, 10 എണ്ണംകൂടിയെടുത്ത് രമേശിന്റെ ഭാ​ഗ്യപരീക്ഷണം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
20000 രൂപ മുടക്കി 40 ഓണം ബമ്പർ എടുത്തു, എല്ലാം കള്ളൻ കൊണ്ടുപോയി, 10 എണ്ണംകൂടിയെടുത്ത് രമേശിന്റെ ഭാ​ഗ്യപരീക്ഷണം

20000 രൂപ മുടക്കി 40 ഓണം ബമ്പർ എടുത്തു, എല്ലാം കള്ളൻ കൊണ്ടുപോയി, 10 എണ്ണംകൂടിയെടുത്ത് രമേശിന്റെ ഭാ​ഗ്യപരീക്ഷണം

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ പരിഷ്കാരങ്ങൾ ഡിസംബർ മുതൽ; കുട്ടികൾക്ക് പ്രത്യേക സീറ്റില്ലെങ്കില്‍ 1000 രൂപ പിഴ

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ പരിഷ്കാരങ്ങൾ ഡിസംബർ മുതൽ; കുട്ടികൾക്ക് പ്രത്യേക സീറ്റില്ലെങ്കില്‍ 1000 രൂപ പിഴ

വൈക്കം സത്യഗ്രഹ ശതാബ്ദി: ‘എൻഎസ്എസിനെ സാംസ്കാരിക മന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു’, പ്രതികരിച്ച് മന്ത്രി

സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത്: ദേവസ്വംമന്ത്രി

കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കെതിരെ നടപടി ആരംഭിച്ച് എം.വി.ഡി

കാറിൽ പ്രത്യേക സീറ്റ്, ബൈക്കിൽ സുരക്ഷാ ബെൽറ്റ്; കുട്ടികളുടെ സുരക്ഷക്കായുള്ള പുതിയ നിർദേശങ്ങളെക്കുറിച്ച് അറിയാം

മുഖ്യമന്ത്രിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ പിവി അൻവറിനെ നേരിടാൻ സിപിഎം; പാർട്ടി തീരുമാനം ഇന്നറിയാം

മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം; പറഞ്ഞു കുടുങ്ങി അൻവർ, വിമർശനം കനത്തതോടെ ഖേദം പ്രകടിപ്പിച്ച് തലയൂരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In