അനധികൃതമായി സ്കൂളുകൾ തുടങ്ങുന്നത് വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി.ആർക്കും ഒരു വീടെടുത്ത് സ്കൂൾ തുടങ്ങാവുന്ന അവസ്ഥയാണുള്ളത്, എന്താണ് അവർ പഠിപ്പിക്കുന്നതെന്ന് നമ്മൾ അറിയണ്ടേ? അത്തരം സ്കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ സ്കൂളുകൾ പോലും സംസ്ഥാനത്തിൻ്റെ എൻഒസി വാങ്ങിയാണ് പ്രവർത്തിക്കുന്നത്. അപ്പോഴാണ് ഇവിടെ ചിലർക്ക് അതൊന്നും വേണ്ടാത്തത്.
സിലബസ് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പോകുകയാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഓരോ ഭാഗവും പരിശോധിക്കും.അധ്യാപകരുടെ യോഗ്യത നിശ്ചയിക്കുന്നത് ആരാണ്? ഒരു മാനദണ്ഡവും പാലിക്കാതെയാണ് അധ്യാപകരെ നിയമിക്കുന്നത് ഇതിൽ ശക്തമായ ഇടപെടൽ ഉണ്ടാകും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.