തിരുവനന്തപുരം : പകൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതു തടയാൻ ഏപ്രിൽ 30 വരെ തൊഴിൽ സമയം സർക്കാർ പുനഃക്രമീകരിച്ചു. ഇന്നു മുതൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമമാണ്. ജോലി സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി ക്രമീകരിക്കണമെന്നു ലേബർ കമ്മിഷണർ ഉത്തരവിട്ടു.