• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശാരീരിക വേദനയുണ്ടായിരുന്നു – പക്ഷേ മാനസിക ദുഃഖം ഇല്ല : ഗംഗേശാനന്ദ മാധ്യമങ്ങളോട്

by Web Desk 01 - News Kerala 24
February 22, 2022 : 9:21 am
in Kerala, News
Reading Time: 1 min read
0
A A
0
സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ വഴിത്തിരിവ് ; യുവതിയും സുഹൃത്തും ഗൂഢാലോചന നടത്തിയതായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : തിരുവനന്തപുരത്ത് ലിംഗം മുറിച്ചുമാറ്റിയ കേസിൽ പ്രതികരണവുമായി ഗംഗേശാനന്ദ സ്വാമി. കേസിലെ വഴിത്തിരിവ് നല്ല കാര്യമാണെന്നും, നിയമസംവിധാനങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും ഗംഗേശാനന്ദ പറഞ്ഞു. ആക്രമത്തിൽ ശാരീരക വേദനയുണ്ടായിരുന്നു, എന്നാൽ മാനസിക ദുഃഖം ഉണ്ടായിരുന്നില്ലെന്ന് ഗംഗേശാനന്ദ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വൈകീട്ട് 7 മണിക്ക് കേസുമായി ബന്ധപ്പെട്ട യഥാർത്ഥ കാര്യങ്ങൾ തുറന്നുപറയുമെന്ന് ഗംഗേശാനന്ദ സ്വാമി പറയുന്നു. തിരുവനന്തപുരത്ത് ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ വഴിത്തിരിവുണ്ടാകുന്നത് ഇന്നലെയാണ്, ലിംഗം മുറിച്ചത് പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഒരുമിച്ച് ജീവിക്കാൻ സ്വാമി തടസമെന്ന് കണ്ടതോടെ ഇരുവരും ചേർന്ന് സ്വാമിക്കെതിരെ നീക്കം നടത്തിയെന്ന തരത്തിലാണ് പുതിയ കണ്ടെത്തൽ.

ഇരുവരേയും പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്. 2017 മെയ് 20 രാത്രിയിലാണ് കണ്ണമൂലയിലെ പെൺകുട്ടിയുടെ വീട്ടിൽ അതിഥിയായെത്തിയ ഗംഗേശാനന്ദയുടെ നേർക്ക് ആക്രമണം നടക്കുന്നത്. സ്വാമി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ലിംഗം മുറിച്ചെന്നാണ് യുവതി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഗംഗേശാന്ദയ്‌ക്കെതിരെ ബലാത്സംഗത്തിനടക്കം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതിനുശേഷം സ്വാമി പീഡിപ്പിച്ചിട്ടില്ലെന്നും സഹായി അയ്യപ്പദാസാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും യുവതി തിരുത്തിപ്പറയുകയായിരുന്നു. താനല്ല സ്വാമിയെ ആക്രമിച്ചതെന്നും പിന്നീട് യുവതി പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തലുകൾ.

കേസിലെ ഉന്നത പോലീസ് ഗൂഢാലോചനയടക്കമുളള വിഷയങ്ങൾ ആരോപിച്ചുകൊണ്ട് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നൽകിയിരുന്നു. സുഹൃത്തായ അയ്യപ്പദാസുമായി ചേർന്ന് സ്വാമിയെ ആക്രമിക്കാൻ യുവതി പദ്ധതിയിടുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പദ്ധതി തയ്യാറാക്കുന്നതിനായി ഇരുവരും കൊല്ലത്തെ കടൽത്തീരത്തുവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചൂട് : 12.00– 3.00 തൊഴിലാളികൾക്ക് ഉച്ചവിശ്രമം

Next Post

സാബു രംഗത്തുവന്നത് ദീപു മരിക്കുമെന്ന് ഉറപ്പായപ്പോൾ ; രൂക്ഷവിമർശനവുമായി സി.പി.എം. 

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സാബു രംഗത്തുവന്നത് ദീപു മരിക്കുമെന്ന് ഉറപ്പായപ്പോൾ ; രൂക്ഷവിമർശനവുമായി സി.പി.എം. 

സാബു രംഗത്തുവന്നത് ദീപു മരിക്കുമെന്ന് ഉറപ്പായപ്പോൾ ; രൂക്ഷവിമർശനവുമായി സി.പി.എം. 

കാനം രാജേന്ദ്രന്റെ പ്രസ്‌താവന അടിസ്ഥാന രഹിതം ; ഗവർണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത് മാതൃകാപരമെന്ന് പി സി ചാക്കോ

കാനം രാജേന്ദ്രന്റെ പ്രസ്‌താവന അടിസ്ഥാന രഹിതം ; ഗവർണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത് മാതൃകാപരമെന്ന് പി സി ചാക്കോ

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തിങ്കളാഴ്ച മുതല്‍ ; വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

ആശുപത്രി സന്ദർശിച്ച മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു ; ജീവനക്കാരിക്കെതിരേ നടപടി

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

പുതുക്കാട് എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് ലക്ഷങ്ങൾ കവർന്ന കേസ് ; ഉത്തരേന്ത്യക്കാരായ രണ്ടുപേർ അറസ്റ്റിൽ

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം കടുവാപള്ളിക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021