• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘നിജ്ജർ കൊലപാതക അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണം’: കാനഡയെ പിന്തുണച്ച് അമേരിക്ക

by Web Desk 06 - News Kerala 24
October 16, 2024 : 1:11 pm
in News, World
Reading Time: 1 min read
0
A A
0
‘ഇന്ത്യയില്‍ സുരക്ഷിതമല്ല’; കാനേഡിയന്‍ പൗരന്മാരോട് മടങ്ങിവരാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം

വാഷിങ്ടണ്‍: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കാനഡയെ പിന്തുണച്ച് അമേരിക്ക. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടു. പക്ഷേ കനേഡിയൻ ഹൈക്കമ്മീഷണറെ പുറത്താക്കിയത് ഇന്ത്യ ഇതിന് തയ്യാറല്ല എന്നതിന് തെളിവാണെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് മാത്യു മില്ലർ പ്രതികരിച്ചു.

നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുടെ ആരോപണങ്ങൾ അതീവ ഗൌരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് അമേരിക്ക പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്‍റെ ആവശ്യകത നേരത്തെയും അമേരിക്ക ഊന്നിപ്പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും പരസ്യമായി പറഞ്ഞതിൽ കൂടുതൽ അഭിപ്രായമൊന്നും പറയാനില്ലെന്ന് മാത്യു മില്ലർ വ്യക്തമാക്കി. സഹകരിച്ച് പോകാനാണ് അഭ്യർത്ഥിച്ചിട്ടുള്ളതെന്നും അത് ആവർത്തിക്കുമെന്നും മില്ലർ വിശദീകരിച്ചു.

നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിൽ ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള കാനഡ സർക്കാരിന്‍റെ നീക്കത്തിൽ തുടങ്ങിയ ഇന്ത്യ – കാനഡ നയതന്ത്ര യുദ്ധം കനക്കുകയാണ്. ഇന്ത്യൻ ഉദ്യോഗസ്ഥരെ കേസിൽ പെടുത്താനുള്ള കനേഡിയൻ നീക്കം ശക്തമായി ചെറുക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇന്ത്യ ആറ് കനേഡിയൻ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ കാനഡയും ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ളവരോട് രാജ്യം വിടാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

നിജ്ജർ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണങ്ങൾ അസംബന്ധമാണെന്നാണ് ഇന്ത്യയുടെ നിലപാട്. തെളിവ് എവിടെ എന്നാണ് ചോദ്യം. നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. ഗൗരവമുള്ള ആരോപണങ്ങളാണെന്നും കുറ്റവാളികളെ നിയമ നടപടിക്ക് വിധേയരാക്കണമെന്നും കനേഡിയൻ പ്രതിപക്ഷ നേതാവ് പിയെർ പോളിയേവും ആവശ്യപ്പെട്ടു.

ഇന്ത്യയുമായി കാനഡയ്ക്ക് പതിറ്റാണ്ടുകളായി നല്ല ബന്ധമാണെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ തന്‍റെ രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് കൂട്ടിച്ചേർത്തു. നിലവിലെ സംഭവ വികാസങ്ങളിൽ കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ആശങ്ക മനസിലാകുന്നുണ്ടെന്നും ട്രൂഡോ പറഞ്ഞു. പക്ഷേ കാനഡയുടെ സുരക്ഷയെ മുൻനിർത്തി ഇത്തരം നടപടികൾ അനിവാര്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകേണ്ടത് 124 കോടി

Next Post

കഴുത്തോളം വെള്ളത്തിൽ രക്ഷപ്പെടാൻ പോലുമാകാതെ കെട്ടിയിട്ട നിലയിൽ നായ, ഉടമ അറസ്റ്റിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കഴുത്തോളം വെള്ളത്തിൽ രക്ഷപ്പെടാൻ പോലുമാകാതെ കെട്ടിയിട്ട നിലയിൽ നായ, ഉടമ അറസ്റ്റിൽ

കഴുത്തോളം വെള്ളത്തിൽ രക്ഷപ്പെടാൻ പോലുമാകാതെ കെട്ടിയിട്ട നിലയിൽ നായ, ഉടമ അറസ്റ്റിൽ

5,000 വര്‍ഷം പഴക്കം; മേല്‍ക്കൂരയോട് കൂടിയ രണ്ട് നിലയുള്ള ഹാള്‍ കണ്ടെത്തി, ഒപ്പം എട്ടോളം വീടുകളും

5,000 വര്‍ഷം പഴക്കം; മേല്‍ക്കൂരയോട് കൂടിയ രണ്ട് നിലയുള്ള ഹാള്‍ കണ്ടെത്തി, ഒപ്പം എട്ടോളം വീടുകളും

‘ദിവ്യ ഭീഷണിപ്പെടുത്തി, ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം’; എഡിഎമ്മിൻ്റെ സഹോദരൻ പൊലീസിൽ പരാതി നൽകി

എഡിഎമ്മിന്‍റ ആത്മഹത്യ; പി പി ദിവ്യക്കെതിരായ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

രാജ്യവിരുദ്ധ ഉള്ളടക്കം ; 22 യൂ ട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം

യൂട്യൂബർമാർക്കും കാഴ്ചക്കാർക്കും സന്തോഷ വാർത്ത; ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം കൂട്ടി

സിഗ്നലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു, കാർ കുരിശ്ശടിയിലേക്ക് പാഞ്ഞുകയറി കൈവരികൾ തകർന്നു

സിഗ്നലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു, കാർ കുരിശ്ശടിയിലേക്ക് പാഞ്ഞുകയറി കൈവരികൾ തകർന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021