പത്തനംത്തിട്ട: കാട്ടുപന്നി ശല്യം രൂക്ഷമായ എല്ലാ വില്ലേജുകളെയും ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കേരള കോൺഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രി പിണറായി വിജയനും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും നിവേദനം നൽകി.
കാട്ട് പന്നികളുടെ ആക്രമണങ്ങൾ മൂലം കൃഷിയിടങ്ങൾ നശിക്കപ്പെടുകയും കർഷകർ അവരുടെ ഉപജീവനമാർഗമായ കൃഷി അവസാനിപ്പിക്കുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായപ്പോൾ കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുവാൻ കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ ആവശ്യപ്രകാരം തയാറാക്കിയ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്നും കാട്ട് പന്നി ശല്യം കൂടുതലുള്ള പല വില്ലേജുകളും ഉൾപ്പെടാതെ പോയിരുന്നു.
പട്ടിക തയ്യാറാക്കിയപ്പോൾ വന്നിട്ടുള്ള അപാകതകൾ പരിഹരിച്ചു വിട്ടുപോയ വില്ലേജുകൾ കൂടി ഉൾപ്പെടുത്തി പുതിയ പട്ടിക തയ്യാറാക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കേരള കോൺഗ്രസ് (എം) എൽഎമാരായ ജോബ് മൈക്കൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ ആവശ്യപ്പെട്ടു ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും കേരള കോൺഗ്രസ് എം എൽ എ മാരായ ജോബ് മൈക്കൾ, പ്രമോദ് നാരായൺ , സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ അറിയിച്ചു.