• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്ത്രീപക്ഷ നവകേരളം : സ്ത്രീശക്തീ കലാജാഥകള്‍ അവതരണത്തിനൊരുങ്ങുന്നു – നിമിഷ സജയന്‍

by Web Desk 04 - News Kerala 24
February 22, 2022 : 7:52 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്ത്രീപക്ഷ നവകേരളം : സ്ത്രീശക്തീ കലാജാഥകള്‍ അവതരണത്തിനൊരുങ്ങുന്നു – നിമിഷ സജയന്‍

തിരുവനന്തപുരം: സ്‌ത്രീധനത്തിനും സ്‌ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഒരുക്കുന്ന സ്‌ത്രീശക്തി കലാജാഥ അവതരണത്തിനായൊരുങ്ങുകയാണെന്ന് സ്‌ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ അംബാസഡര്‍ നിമിഷ സജയന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത കലാകാരികളെ ഉള്‍പ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച ഒന്നാംഘട്ട പരിശീലനക്കളരിയ്ക്ക് കോവിഡ് പ്രതിസന്ധി മൂലം തുടര്‍ച്ചയുണ്ടായിരുന്നില്ല. കോവിഡ് രൂക്ഷത കുറഞ്ഞ സാഹചര്യത്തിലാണ് ഫെബ്രുവരി 23, 24, 25, 26 തീയതികളില്‍ തൃശൂര്‍ കിലയില്‍ വെച്ച് സ്ത്രീശക്തി കലാജാഥയുടെ അവസാനഘട്ട പരിശീലനം സംഘടിപ്പിക്കുന്നതെന്ന് നിമിഷ സജയന്‍ വ്യക്തമാക്കി.

സ്ത്രീപീഡനത്തിനും സ്ത്രീധനത്തിനുമെതിരായി സ്ത്രീശാക്തീകരണത്തിലൂന്നിയുള്ള നാടകങ്ങളും സംഗീതശില്‍പ്പങ്ങളുമാണ് കലാജാഥയില്‍ തയ്യാറാക്കുന്നത്. സ്ത്രീപക്ഷ നവകേരളത്തിന്റെ സന്ദേശം ഓരോ വ്യക്തിയിലേക്കും എത്തിക്കുക എന്നതാണ് കലാജാഥയുടെ ലക്ഷ്യം. 26ന് രാവിലെ 11മണിക്ക് തൃശൂര്‍ കിലയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ‘സ്ത്രീശക്തി കലാജാഥ’യുടെ രംഗാവതരണം ഉണ്ടാകുമെന്ന് നിമിഷ സജയന്‍ അറിയിച്ചു. കലാജാഥാ പര്യടനത്തിന് വേണ്ടി സംസ്ഥാനത്തെ 14 ജില്ലകളിലും 12 കലാകാരികളെ ഉള്‍പ്പെടുത്തി കലാവിഭാഗം രൂപീകരിച്ചുകഴിഞ്ഞു. ഇവര്‍ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന മൂന്ന് റീജ്യണല്‍ ക്യാമ്പുകളിലൂടെ പരിശീലനം നല്‍കും.

ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 6 വരെയാണ് ജില്ലാപരിശീലനം. സംസ്ഥാന പരിശീലകന്‍മാരെ കൂടാതെ കിലയിലെ റിഹേഴ്സല്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന മാസ്റ്റര്‍ ട്രെയിനര്‍മാരും ജില്ലാ കലാജാഥാ പരിശീലനത്തിന് നേതൃത്വം നല്‍കും. മൂന്നു ക്യാമ്പുകളിലുമായി 168 കലാകാരികളാണ് പരിശീലനത്തില്‍ പങ്കാളിയാവുകയെന്ന് നിമിഷ സജയന്‍ വ്യക്തമാക്കി. സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സംസ്ഥാനമെമ്പാടും സംഘടിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥയ്ക്കുവേണ്ടി രണ്ട് നാടകങ്ങളും രണ്ട് സംഗീത ശില്‍പ്പങ്ങളും മൂന്ന് ഗാനങ്ങളുമാണ് തയ്യാറാക്കിയിട്ടുള്ളത്.

തിരുവനന്തപുരം മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആറ് ദിവസത്തെ പരിശീലനം നേരത്തെ നടത്തിയിരുന്നു. കലാജാഥയ്ക്കുവേണ്ടി സ്‌ക്രിപ്റ്റ് ക്യാമ്പും സംഘടിപ്പിച്ചിരുന്നു. കരിവെള്ളൂര്‍ മുരളി, ശ്രീജ അരങ്ങോട്ടുകര, റഫീഖ് മംഗലശ്ശേരി, ഷൈലജ പി അമ്പു, സുധി ദേവയാനി എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്.
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി കലാജാഥകള്‍ അടക്കമുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നിമിഷ സജയന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

5 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

Next Post

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടരാം : ഹൈക്കോടതി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടരാം : ഹൈക്കോടതി

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടരാം : ഹൈക്കോടതി

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ;  35 മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചു

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ; 35 മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചു

എഴുത്തുകാരനായി ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ ; ഒരുങ്ങുന്നത് വെബ് സീരീസും ഫീച്ചർ ഫിലിമും

എഴുത്തുകാരനായി ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ ; ഒരുങ്ങുന്നത് വെബ് സീരീസും ഫീച്ചർ ഫിലിമും

പുതിയ ബെൻസ് കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ; ‘ ഒരു വർഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച കാർ ‘

പുതിയ ബെൻസ് കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ; ' ഒരു വർഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച കാർ '

സിപിഎം പ്രവർത്തകൻ ഹരിദാസന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം –  എഫ്.ഐ.ആർ

സിപിഎം പ്രവർത്തകൻ ഹരിദാസന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം - എഫ്.ഐ.ആർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021