ന്യൂഡല്‍ഹി : സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇ.ഡിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. വിചാരണ കേരളത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജിയില്‍ ഇ.ഡി വാദത്തിന് തയാറാകാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ വിചാരണ എറണാകുളം പിഎംഎല്‍എ കോടതിയില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജിയില്‍ നിരന്തരം വിമര്‍ശനമുന്നയിക്കുകയാണ് സുപ്രീംകോടതി. വാദം കേള്‍ക്കുന്നത് മാറ്റണമെന്ന ഇഡിയുടെ തുടര്‍ച്ചയയുള്ള ആവശ്യമാണ് സുപ്രീംകോടതിയെ പ്രകോപിപ്പിച്ചത്. ഹര്‍ജിക്കാരന് കേസില്‍ താല്‍പര്യമില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. കേസിന്മേല്‍ ഇഡിക്ക് ഗൗരവമില്ല, വീണ്ടും വീണ്ടും ഇഡി സാവകാശം തേടുകയാണെന്നും കോടതി പറഞ്ഞു.എഎസ്ജി യ്ക്ക് ഹാജരാക്കാന്‍ അസൗകര്യം ഉണ്ടെന്നാണ് ഇഡി അറിയിച്ചത്. ആറാഴ്ചത്തേക്ക് കേസ് മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. കഴിഞ്ഞ തവണയും ഹര്‍ജി പരിഗണിച്ച കോടതി വാദം മാറ്റണമെന്ന ഇഡി ആവശ്യത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോഴും ഇതേ ആവിശ്യം ഉന്നയിക്കില്ലേ എന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.